ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ച് യുവേഫ
ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ച് യുവേഫ. ഫൈനലിൽ കളിച്ച റയൽ മാഡ്രിഡിൽ നിന്നും ലിവർപൂളിൽ നിന്നും നാലു വീതം താരങ്ങളാണ് ടൂർണമെന്റിലെ ടീമിൽ ഇടംകണ്ടെത്തിയിരിക്കുന്നത്.
കരിം ബെൻസിമ, വിനീഷ്യസ് ജൂനിയർ, തിബോ ക്വാർട്ടുവ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റയൽ മാഡ്രിഡിൽ നിന്നും ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസണിൽ ഇടം നേടിയിരിക്കുന്നത്. ലിവർപൂളിൽ നിന്നും അലക്സാണ്ടർ അർണോൾഡ്, ഫാബിന്യോ, റോബർട്സൺ, വാൻ ഡൈക്ക് എന്നിവർക്കും ടീമിലിടമുണ്ട്.
ഈ എട്ടു താരങ്ങൾക്കു പുറമെ ചെൽസിയുടെ അന്റോണിയോ റൂഡിഗർ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനെ, പിഎസ്ജി താരം കിലിയൻ എംബാപ്പെ എന്നിവരാണ് പതിനൊന്നംഗ ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ പതിനഞ്ചു ഗോളുകൾ നേടിയ റയൽ മാഡ്രിഡ് താരം കരിം ബെൻസിമയാണ് ചാമ്പ്യൻസ് ലീഗ് പ്ലേയർ ഓഫ് ദി സീസൺ. അതേസമയം വിനീഷ്യസ് ജൂനിയറാണ് യങ് പ്ലേയർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.






































