രഞ്ജി ട്രോഫിയിൽ മുംബൈ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വി ഷായെ നിയമിച്ചു
ജൂൺ ആറിന് ബെംഗളൂരുവിൽ നടക്കുന്ന രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടുകൾക്കുള്ള മുംബൈ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വി ഷായെ നിയമിച്ചു. ക്വാർട്ടർ ഫൈനലിൽ മുംബൈ ഉത്തരാഖണ്ഡിനെയാണ് നേരിടുക. സലിൽ അങ്കോളയുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി 21 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ടീമിൽ ഇടംനേടിയിരിക്കുന്നതിനാൽ നോക്കൗട്ട് റൗണ്ടുകൾക്കുള്ള മത്സരങ്ങളിൽ ശ്രേയസ് അയ്യർ ലഭ്യമാകില്ല. അതേസമയം പരിക്കിനെ തുടർന്ന് ശിവം ദുബെ, സൂര്യകുമാർ യാദവ് എന്നിവരെയും മുംബൈ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കൂടാതെ ഡൽഹി ക്യാപിറ്റൽസിനൊപ്പം മാന്യമായ പ്രകടനം ഐപിഎല്ലിൽ പുറത്തെടുത്ത സർഫറാസ് ഖാനും ടീമിന്റെ ഭാഗമായുണ്ട്. ഷായ്‌ക്കൊപ്പം ഓപ്പൺ ചെയ്യുന്ന യശസ്വി ജയ്‌സ്വാളും ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.
മുംബൈ ടീം: പൃഥ്വി ഷാ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഭൂപൻ ലാൽവാനി, അർമാൻ ജാഫർ, സർഫറാസ് ഖാൻ, സുവേദ് പാർക്കർ, ആകർഷിത് ഗോമൽ, ആദിത്യ താരെ, ഹാർദിക് താമോർ, അമൻ ഖാൻ, സായിരാജ് പാട്ടീൽ, ഷംസ് മുലാനി, ധ്രുമിൽ മട്‌കർ, തനുഷ് അത്താരിയൻ , ധവാൽ കുൽക്കർണി , തുഷാർ ദേശ്പാണ്ഡെ, മോഹിത് അവസ്തി, റോയ്‌സ്റ്റൻ ഡയസ്, സിദ്ധാർത്ഥ് റൗട്ട്, മുഷീർ ഖാൻ






































