റൂഡിഗറുമായി നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ച് റയൽ മാഡ്രിഡ്
ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗർ റയൽ മാഡ്രിഡിലേക്ക്. സീസൺ അവസാനത്തോടെ ഇംഗ്ലീഷ് ക്ലബ് ജർമൻ പ്രതിരോധ താരം സ്പാനിഷ് വമ്പൻമാരുമായി നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. റയലുമായി മെഡിക്കൽ പൂർത്തിയാക്കിയ റൂഡിഗർ ഫ്രീ ട്രാൻസ്‌ഫറിലാണ് ലാലിഗ ചാമ്പ്യൻമാരിലേക്ക് ചേക്കേറുന്നത്.
ഒരു സീസണിൽ 6.8 ദശലക്ഷം യൂറോയും ബോണസുമാണ് ജർമൻ പ്രതിരോധ താരമായ റൂഡിഗറിന് റയൽ മാഡ്രിഡ് നൽകിയിരിക്കുന്ന കരാർ. അടുത്ത മാസം അവസാനം ചെൽസിയുമായി കരാർ അവസാനിക്കുന്ന താരം ജൂലൈ ഒന്നിന് ഔദ്യോഗികമായി സ്പെയിനിലെത്തും. തുടർന്ന് റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണബ്യൂവിൽ വെച്ച് റൂഡിഗർ നാല് വർഷത്തെ കരാർ ഒപ്പിടും.
റൂഡിഗര്‍ അടുത്ത സീസണ്‍ മുതല്‍ ചെല്‍സിക്കൊപ്പം ഉണ്ടാകില്ലെന്ന് പരിശീലകന്‍ തോമസ് ടുക്കല്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. റൂഡിഗറുമായി കരാര്‍ പുതുക്കാന്‍ ചെല്‍സിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് താരം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നിന്ന് മടങ്ങുമെന്ന് ഉറപ്പായത്. റയലിന് പുറമെ ബാഴ്‌സലോണ, യുവെന്റസ്, പിഎസ്ജി ടീമുകളും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു.






































