നന്നായി കളിച്ചിലെങ്കില്‍ ജയത്തിന് ബാഴ്സയില്‍ അര്‍ത്ഥം ഇല്ല എന്ന് സാവി ഹെര്‍ണാണസ്
യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കവേ റയലും ബാഴ്സയും ആയുള്ള വിത്യാസത്തിനു സാവിക്ക് മറുപടി നല്‍കേണ്ടി വന്നു.റയലിന്റെ വിജയത്തില്‍ ഒട്ടുമിക്ക ആളുകളും പ്രശംസ അറിയിച്ചിരുന്നു.എന്നാല്‍ സാവിയുടെ അഭിപ്രായം മാത്രം അല്‍പ്പം വിത്യാസം ആയിരുന്നു.
“ബാഴ്സ എന്ന ക്ലബ് ഉയര്‍ന്നു വന്നത് യോഹാന്‍ ക്രൈഫ് പടുത്തുയര്‍ത്തിയ ആശയങ്ങളില്‍ നിന്നാണ്.അദ്ദേഹം ഞങ്ങളോട് നന്നായി കളിക്കാന്‍ ആവശ്യപ്പെടും,ജയിക്കാന്‍ അല്ല.നന്നായി കളിക്കാതെ ജയം നേടുക എന്നത് അദേഹതിനെ പോലെ ഞങ്ങള്‍ക്കും ഇഷ്ട്ടമല്ല.അത് കൊണ്ടാണ് ബാഴ്സ ലോകത്തിലെ തന്നെ മികച്ച ക്ലബ് എന്ന് ഞാന്‍ വിശ്വസിക്കുന്നത്.ജയം മാത്രം പോരാ ഇവിടെ.എങ്ങനെ ജയിച്ചു എന്നതിനും ഇവിടെ പ്രസക്തി ഉണ്ട്.റയലിന്റെ കാര്യം ആണെങ്കില്‍ എനിക്ക് അറയില്ല.ഞാന്‍ അവരുടെ കീഴില്‍ കളിക്കുകയോ അല്ലെങ്കില്‍ ആ നഗരത്തില്‍ താമസിച്ചിട്ടോ ഇല്ല. “സാവി രേഖപ്പെടുത്തി.






































