Foot Ball Top News transfer news

ഡാനി ആൽവേസ് – “ഈ പ്രായത്തിലും എന്ന ഒരു ഇതാ “

July 16, 2019

ഡാനി ആൽവേസ് – “ഈ പ്രായത്തിലും എന്ന ഒരു ഇതാ “

പ്രായം വെറും അക്കങ്ങളാണെന്ന് പറയപ്പെടാറുണ്ടെങ്കിലും ചിലരെ കാണുമ്പോൾ മാത്രമേ നമ്മുക്ക് അത് ബോധ്യമാവുകയുള്ളു. ക്രിസ്ത്യാനോ റൊണാൾഡോ, റോജർ ഫെഡറർ, സെറീന വില്യംസ്, ധോണി എന്നിവരൊക്ക അതിന്റെ ക്ലാസ്സിക്കലായ ഉദാഹരണങ്ങൾ ആണ്. അതെ വിഭാഗത്തിൽ കൂട്ടാൻ പറ്റിയ ഒരു താരമാണ് ബ്രസീലിന്റെ ഡാനി ആൽവേസ്.

എട്ട് വര്ഷം ബാഴ്സലോണയുടെ അഭിവാജ്യ ഘടകമായ ആൽവേസിനെ ആണ് പലർക്കും സുപരിചിതം. ബാഴ്സയുമായി ആൽവേസ് നേടാത്ത കിരീടങ്ങൾ ഇല്ല. 2016 ൽ അദ്ദേഹം കാറ്റലോണിയ വിട്ട് ഇറ്റാലിയൻ ക്ലബ് ആയ യുവന്റസിൽ ചേക്കേറുക ഉണ്ടായി. ഒരു വര്ഷം കഴിഞ്ഞു ഫ്രഞ്ച് ഭീമന്മാരായ പി.സ്.ജി. ക്ക് വേണ്ടിയും ബൂട്ട് കെട്ടി. ഇപ്പോൾ കരാർ ഒക്കെ അവസാനിച്ചു ഇപ്പോൾ കക്ഷി ഫ്രീ ഏജന്റ് ആണ്. പ്രായം ആകട്ടെ 36 തികയുകയും ചെയ്തു. പക്ഷെ ആൽവേസിനെ ബൂട്ട് അഴിപ്പിക്കാൻ മുൻനിര ക്ലബ്ബുകൾ തയ്യാറല്ല എന്നാണ് വാർത്ത. അദ്ദേഹത്തിന്റെ സേവനത്തിനായി ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂനിച്, എന്നീ ക്ലബ്ബുകൾ ക്യുവിലാണ്.

കോപ്പ അമേരിക്കയിലെ ബ്രസീലിനു വേണ്ടി കളിച്ച കളിയാണ് താരത്തിനെ തേടി ക്ലബ്ബുകൾ അണിനിരക്കാൻ കാരണം. ആഴ്ചയിൽ 120,000 യൂറോ തരാൻ പറ്റുന്ന ആരുടെ കൂടെ പോകാനും കക്ഷി റെഡി. ഇനിയും കുറഞ്ഞത് ഒരു വർഷമെങ്കിലും പഴയ ഫോമിൽ കളിയ്ക്കാൻ അദ്ദേഹത്തിന് സാധിക്കും എന്നാണ് എല്ലാരും വിലയിരുത്തുന്നത്.

Leave a comment