ഡൽഹി ക്യാപിറ്റൽസിന് സന്തോഷിക്കാം, മിച്ചൽ മാർഷ് ഐപിഎല്ലിനായി എത്തുന്നു
പരിക്കേറ്റ് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പുറത്തായ ഓസ്ട്രേലിയൻ ഓൾറൌണ്ടർ മിച്ചൽ മാർഷ് ഐപിഎല്ലിനായി പറക്കാനൊരുങ്ങുന്നു. താരത്തിന്റെ വരവോടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് കൂടുതൽ ശക്തമാവും.
ഫീൽഡിംഗ് പരിശീലനത്തിനിടെ മാർച്ച് 27നാണ് മാർഷിന് പരിക്കേൽക്കുന്നത്. തുർന്ന് മാർച്ച് 29 ന് ലാഹോറിൽ പാകിസ്ഥാനെരായി നടന്ന ഓസ്ട്രേലിയയുടെ ആദ്യ മത്സരം താരത്തിന് നഷ്‌ടമായിരുന്നു. കളിയിൽ 88 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ച് ഓസീസ് പരമ്പരയിൽ ഒന്നാമതെത്തിയിരുന്നു.
കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിൽ 6.5 കോടി രൂപയ്ക്കാണ് മിച്ചൽ മാർഷിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 2020 ഐപിഎൽ സീസൺ മുതൽ ക്യാപിറ്റൽസിനൊപ്പമുള്ള ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫാർഹാർട്ടിന്റെ നിരീക്ഷണത്തിലാണ് വലംകൈയ്യൻ ബാറ്റർ ഇപ്പോൾ സുഖം പ്രാപിക്കുന്നത്. പരിക്കിൽ നിന്നും സുഖം പ്രാപിക്കുന്ന താരം ഐപിഎല്ലിനായി ഇന്ത്യയിലേക്ക് പോകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.






































