Cricket cricket worldcup Cricket-International Top News

വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

March 30, 2022

author:

വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

ഐസിസി വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ 157 റണ്‍സിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കംഗാരുപ്പട മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയൻസിന് 37 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അലീസ ഹീലിയുടെ (129) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോർ സമ്മാനിച്ചത്. 107 പന്തില്‍ 17 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. ഹീലിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് താരമായ റേച്ചൽ ഹെയ്ൻസ് 100 പന്തിൽ 87 റൺസെടുത്ത് ഹീലിക്ക് മികച്ച പിന്തുണയും നൽകി. അവസാന ഓവറിൽ തകർത്താടിയ ബെത്ത് മൂനിയാണ് ഓസീസിനെ 300 കടത്തിയത്. താരം 31 പന്തിൽ നിന്നും പുറത്താവാതെ 43 റൺസാണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിൽ വിൻഡീസിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറാണ് (48) വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 34 റണ്‍സ് വീതമെടുത്ത ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. മറ്റാർക്കും രണ്ടക്കം കടക്കാനാവാത്തതാണ് വിൻഡീസിനെ വലിയ തോൽവിയിലേക്ക് തള്ളിവിട്ടത്.

Leave a comment