ശ്രീലങ്കയുടെ ഇന്ത്യന്‍ പരമ്പരയിൽ മാറ്റവുമായി ബിസിസിഐ
വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ഷെഡ്യൂൾ മാറ്റിയതായി പ്രഖ്യാപിച്ച് ബിസിസിഐ. രണ്ട് ടെസ്റ്റ് മത്സരങ്ങളും തുടർന്ന് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും കളിക്കേണ്ടിയിരുന്ന ലങ്കൻ ടീം ആദ്യം ടി20യും തുടർന്ന് രണ്ട് ടെസ്റ്റുകളും കളിക്കും.
നേരത്തെ ഫെബ്രുവരി 25 മുതൽ ആരംഭിക്കേണ്ടിയിരുന്ന പരമ്പര ഇനി 24 മുതൽ ആരംഭിക്കും. ഫെബ്രുവരി 24ന് ലക്നൗവിലാണ് ആദ്യ ടി20 മത്സരം. ധരംശാലയിൽ ഫെബ്രുവരി 26, 27 തീയതികളിൽ അടുത്ത രണ്ട് ടി20 മത്സരങ്ങള്‍ നടക്കും. ആദ്യ ടി20ക്ക് ലഖ്‌നൗ ആതിഥേയത്വം വഹിക്കുമ്പോൾ അടുത്ത രണ്ട് മത്സരങ്ങൾ ധർമശാലയിൽ നടക്കും.
ആദ്യ ടെസ്റ്റ് ഇപ്പോൾ മൊഹാലിയിൽ മാർച്ച് 4 മുതൽ 8 വരെയാകും നടക്കുക. രണ്ടാം ടെസ്റ്റ് മാർച്ച് 12 മുതൽ 16 വരെ ബെംഗളൂരുവിൽ നടക്കും. അത് ഡേ-നൈറ്റ് മത്സരമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിലെ കാലതാമസം അർഥമാക്കുന്നത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനായി ആരെ നിയമിക്കുമെന്ന് തീരുമാനിക്കാൻ ദേശീയ സെലക്ടർമാർക്ക് കുറച്ച് കൂടി സമയമുണ്ട്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ വിരാട് കോലി സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിയുക്ത ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയുടെ പേരാണ് ഇവിടെയും ഉയർന്നു കേൾക്കുന്നത്.