ഡേവിഡ് വാർണറെ 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി; ധവാനും റബാഡയും പഞ്ചാബിൽ
സൂപ്പർ താരം ഡേവിഡ് വാർണറെ 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ചെന്നൈ സൂപ്പര്‍കിങ്‌സ്, ടീം ഡല്‍ഹി, മുബൈ ടീമുകള്‍ക് താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും വിട്ടുകൊടുക്കാൻ ഡൽഹി തയാറായില്ല.
ഇടംകൈ ബാറ്റ്സ്മാനായ ശിഖർ ധവാൻ ഗുജറാത്തിലേക്ക് ചേക്കേറിയതോടെയാണ് ഓസീസ് താരത്തെ ഡൽഹി ടീമിലെത്തിച്ചിരിക്കുന്നത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ഡേവിഡ് വാർണർ ഇതിനേടകം തന്നെ ഐപിഎല്ലിൽ 150 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നേരത്തെ ഡൽഹിയിലും താരം കളിച്ചിട്ടുണ്ട്.
മെഗാ ലേലത്തിന്റെ ആദ്യ ദിനത്തില്‍ ശിഖര്‍ ധവാനും കഗിസോ റബാഡയും യഥാക്രമം 8.25 കോടി രൂപയ്ക്കും 9.25 കോടി രൂപയ്ക്കും പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. അതേസമയം വെടികെട്ട് ബാറ്റ്‌സ്മാനായ ജേസൺ റോയിയെ 2 കോടി രൂപയ്ക്ക് ഗുജറാത്ത് ലേലം വിളിച്ചെടുത്തു.
വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ 8.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോൽസിലേക്ക് എത്തിയിട്ടുണ്ട്. പോയ സീസണുകളിൽ ഡൽഹി താരമായിരുന്നു. റോബിൻ ഉത്തപ്പയെ 2 കോടി രൂപയ്ക്ക് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ടീമിലെത്തിച്ചിട്ടുണ്ട്. മനീഷ് പാണ്ഡെയെ 4.6 കോടി രൂപയ്ക്ക് ലഖ്നൌവും സ്വന്തമാക്കി.






































