റാഗ്നിക്കിന്‍റെ തീരുമാപ്രകാരം യുവ താരത്തിനെ സൈന്‍ ചെയ്യാനുള്ള അവസരം യുണൈറ്റഡ് വിട്ടുകളഞ്ഞു
പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പുറത്ത് വിട്ട വാര്‍ത്ത പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഴ്സെയിലിന്റെ ബൂബക്കർ കമാരയെ സൈൻ ചെയ്യാനുള്ള അവസരം നിരസിച്ചു.അഞ്ചാം വയസ്സു മുതൽ മാർസെയിലിലായിരുന്നു കമാര, ഒരു സെൻട്രൽ ഡിഫൻഡറായാണ് തുടങ്ങിയത്. അവൻ ഇപ്പോൾ ലീഗ് 1 ന്റെ ഏറ്റവും മികച്ച യുവ സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി പേരെടുത്തു കഴിഞ്ഞു.
സീസണിന്റെ അവസാനത്തോടെ കമാര ഒരു സ്വതന്ത്ര ഏജന്റായി മാറും. ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടെ നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്.വിന്റർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ യുണൈറ്റഡിന് അദ്ദേഹത്തെ സൈൻ ചെയ്യാനുള്ള അവസരം ലഭിച്ചതായി റിപ്പോർട്ട്. എന്നിരുന്നാലും, ക്ലബ്ബിന്റെ മാനേജര്‍ റാൽഫ് റാംഗ്നിക്ക് പെട്ടെന്നുള്ള തീരുമാനം ഒന്നും വേണ്ട എന്ന് പറഞ്ഞിരിക്കുകയാണത്രേ.കൂടാതെ യുണൈറ്റഡ് ലോണിൽ അയച്ച ആന്റണി മാർഷ്യൽ (സെവില്ല), ഡോണി വാൻ ഡി ബീക്ക് (എവർട്ടൺ) എന്നീ രണ്ട് കളിക്കാരുടെ ഡീലുകളിൽ ബൈ-ബാക്ക് ഓപ്‌ഷനുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം ആണ്.






































