ഇംഗ്ലണ്ടിനു ഇന്നിങ്സ് ജയം
ലോഡ്സിലെ നാണക്കേടിന് ലീഡ്സില്‍ ഇംഗ്ലണ്ട് പകരംവീട്ടി. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 76 റണ്‍സിനുമാണ് ഒരുദിവസം ബാക്കി നില്‍ക്കെ തോല്‍വി വഴങ്ങിയത്. 354 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ നാലാം ദിനം 278റണ്‍സിന് ആള് ഔട്ടാവുകയായിരുന്നു. സ്കോര്‍: ഇന്ത്യ 78/10, 278/10. ഇഗ്ലണ്ട് 432/10.ഇതോടെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്ബരയില്‍ ഇരുടീമും 1-1ന് സമനില പാലിക്കുകയാണ്. ആദ്യ മത്സരം സമനിലയായിരുന്നു.
215/2എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയുടെ ബാറ്റിംഗ് നിരചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ ഒലി റോബിന്‍സണാണ് ഇന്ത്യയുടെ തകര്‍ച്ചയുടെ പ്രധാന കാരണക്കാരനായത്. റോബിന്‍സണ്‍ തന്നെയാണ് കളിയിലെ താരവും. ക്രെയ്ഗ് ഓവര്ട്ടണ് 3 വിക്കറ്റെടുത്തു. ആന്‍ഡേഴ്സണും മോയിന്‍ അലിയും ഓരോ വിക്കറ്റും വീഴ്ത്തി. പൂജാര 91 റൺസ് നേടിയപ്പോൾ രോഹിത് 59 റൺസും, കൊഹ്ലി 55 റൺസും നേടി.