ഇംഗ്ലണ്ടിന് വിജയലക്ഷ്യം 286
ടോസ് നഷ്ട്ടപെട്ട ഓസ്ട്രേലിയക്ക് ഇംഗ്ലണ്ട് നീട്ടിയത് ബാറ്റിംഗ് ആയിരുന്നു.മികച്ച തുടക്കം തന്നെ ആണ് ഓസ്‌ട്രേലിയക്ക് വാർണറും ഫിഞ്ചും നൽകിയത്.വാർണർ 61 പന്തിൽ 53 റൺസ് നേടിയപ്പോൾ ഫിഞ്ച് സെഞ്ച്വറി നേടി.116 പന്തിൽ 100 റൺസ് നേടി.മികച്ച തുടക്കം കിട്ടിയതോടെ മറ്റു ബാറ്റസ്മാൻമാർക്ക് സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനായി.പക്ഷെ പിടി മുറുക്കിയ ഇംഗ്ലണ്ട് ബൗളർമാർ കൃത്യമായി വിക്കറ്റുകൾ നേടി.സ്മിത്ത് 38 റൺസ് നേടിയപ്പോൾ ഉസ്മാൻ ഖവാജ 23 റൺസ് എടുത്തു.അലക്സ് ക്യാരി 38 റൺസ് നേടി.ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് 46 റൺസിന് രണ്ടു വിക്കറ്റ് നേടിയപ്പോൾ ആർച്ചെർ,ബെൻ സ്റ്റോക്സ്,മോയിൻ അലി,മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ട്ടമായി.റൺസൊന്നുമെടുക്കാതെ ജെയിംസ് വിൻസ് ആണ് പുറത്തായത്.2 ഓവറിൽ 11 റൺസ് നേടിയിട്ടുണ്ട്.ജേസൺ ബെൻഡ്രോഫിനാണ് വിക്കറ്റ്.