Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

June 23, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

ലോർഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മുപ്പതാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു.പാകിസ്താന്റെ ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ട് ഓവറിൽ പാകിസ്ഥാൻ വിക്കറ്റ് ഒന്നും പോകാതെ 9 റൺസ് എടുത്തിട്ടുണ്ട്. ഇമാം ഉൾഹക്കും(4). ഫാഖർ സമാനുമാണ്(5) ക്രീസിൽ.

ആറു മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി.അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള പാകിസ്ഥാനും ലോകകപ്പിൽ നിന്ന് പുറത്തായ പോലെയാണ്. ഇന്ത്യയോട് തോറ്റതോടെ ആരാധകരും പാകിസ്താനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരം ജയിച്ചതാണ് പാകിസ്താന്റെ ആകെയുള്ള ജയം. ഈ ലോകകപ്പിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ടീമുകളിൽ ഒന്നാണ് പാകിസ്ഥാനും, ദക്ഷിണാഫ്രിക്കയും.

Leave a comment