Cricket Cricket-International Top News

രവി ശാസ്തി പ്ലാനിങ് ജൂലൈയില്‍ തുടങ്ങിയിരുന്നു – ഭരത് അരുണ്‍

January 23, 2021

രവി ശാസ്തി പ്ലാനിങ് ജൂലൈയില്‍ തുടങ്ങിയിരുന്നു – ഭരത് അരുണ്‍

ഓസീസ് ബാറ്റ്സ്മാന്മാര്‍ തങ്ങള്‍ ഒരുക്കിയ ലെഗ് സൈഡ് ട്രാപ്പില്‍ വീണു പോയെന്നും ഇതിനെ കുറിച്ച് തങ്ങള്‍ ജൂലൈയില്‍ തന്നെ ചര്‍ച്ച നടത്തിവരികയായിരുന്നു എന്നും ഇത് രവി ശാസ്ത്രിയുടെ തലയില്‍ ഉദിച്ച തന്ത്രം ആയിരുന്നു എന്നും ഇന്ത്യന്‍ ബോളിങ് കോച്ച് ഭരത് അരുണ്‍ വെളിപ്പെടുത്തി.

“രവി എന്നെ ജൂലൈയില്‍ വിളിച്ചു.ഓസീസിനെ മെരുക്കാന്‍ ഒരു പ്ലാന്‍ തയ്യാറക്കണം എന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.ഓസീസ് ബാറ്റ്സ്മാന്മാര്‍ കൂടുതല്‍ റണ്‍സും കട്ട്, പുൾ, ഓഫ് സൈഡ് എന്നിവയിൽ നിന്ന് ആണ് എന്നു ഞങ്ങള്‍ മനസിലാക്കി.അതിനാല്‍ അതിനെ വെല്ലുന്ന ഒരു പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കി.വിരാട്ടിനെയും ഞങ്ങള്‍ പ്ലാനിങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഓഫ് സൈഡ് ഫീല്‍ഡ് സെറ്റ് ചെയ്ത് സ്ഥിരമായി സ്ട്രൈറ്റ് ലൈനില്‍ അറ്റാക്കിങ് ചെയ്യുക എന്നതായിരുന്നു പ്ലാന്‍.ബോളര്‍മാരും പ്ലാന്‍  മികച്ച രീതിയില്‍  പൂര്‍ത്തികരിച്ചു.”ഭരത് അരുണ്‍  മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment