European Football Foot Ball Top News

ഇന്‍റര്‍ മിലാന് തടയിടാന്‍ റോമന്‍ ഗ്ലാഡിയേറ്റേഴ്സ്

January 10, 2021

ഇന്‍റര്‍ മിലാന് തടയിടാന്‍ റോമന്‍ ഗ്ലാഡിയേറ്റേഴ്സ്

റോമയും ഇന്റർ മിലാനും  ഞായറാഴ്ച ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് റോമന്‍ തട്ടകമായ സ്റ്റേഡിയോ ഒളിംപിക്കോയിൽ വച്ച് ഏറ്റുമുട്ടിയേക്കും.ഇരു ടീമുകളും തമ്മില്‍ മൂന്നു പോയിന്‍റുകളുടെ വിത്യാസം മാത്രമേ ഉള്ളൂ.മിലാന്‍ രണ്ടാം സ്ഥാനത്തും റോമ മൂന്നാം സ്ഥാനത്തുമാണ് തുടരുന്നത്.കഴിഞ്ഞ മല്‍സരത്തിലെ വിജയം നേടാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഒന്നാം സ്ഥാനത്തിരിക്കേണ്ട സുവര്‍ണാവസരം ആയിരുന്നു അന്ന് ഇന്‍റര്‍ മിലാന്‍ കളഞ്ഞുകുളിച്ചത്.

ഈ സീസണില്‍ ഇറ്റാലിയന്‍ സീരി എ പതിവിലും കൂടുതല്‍ കോമ്പറ്റീഷന്‍ നേരിടുന്നു.അതിനാല്‍ എല്ലാ മല്‍സരങ്ങളും നോക്കൌട്ട് മല്‍സരങ്ങള്‍ നേരിടുന്ന  അതേ മനസികാവസ്ഥയില്‍ ആയിരിക്കും  ടീമുകള്‍ തയ്യാറെടുക്കുന്നത്.സാംപ്‌ഡോറിയയ്‌ക്കെതിരെ സാഞ്ചസ് പരാജയപ്പെട്ടതിനെത്തുടർന്ന് ലുകാകു ആക്രമണത്തിലേക്ക് മടങ്ങിവരും,മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം  മാർട്ടിനെസിനൊപ്പം ചേര്‍ന്ന്  കോണ്ടെയുടെ പരിചിതമായ 3-5-2 എന്ന ഫോര്‍മാറ്റില്‍ കളിച്ചേക്കും.

Leave a comment