European Football Foot Ball Top News

റയലിന് വെല്ലുവിളിയായി കാലാവസ്ഥയും ഒസാസുനയും

January 10, 2021

റയലിന് വെല്ലുവിളിയായി കാലാവസ്ഥയും ഒസാസുനയും

ശനിയാഴ്ചത്തെ മല്‍സരത്തില്‍  ഒസാസുനക്കെതിരെ റയൽ മാഡ്രിഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.മല്‍സരത്തിന് പുറപ്പെട്ട മാഡ്രിഡ് ടീമിന് മഞ്ഞുവീഴ്ച്ച കാരണം  നാല് മണിക്കൂര്‍ കഴിഞ്ഞേ വിമാനത്തില്‍ കയറാന്‍ കഴിഞ്ഞത്.ഒസാസുനയിലെ എല്‍ സാഡര്‍ സ്റ്റേഡിയത്തിലും കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല.പിച്ചില്‍ വീണ മഞ്ഞു കളിയെ ദുഷക്കരമാക്കുന്ന കാഴ്ച്ചയാണ് മല്‍സരത്തില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്.

സമനിലയിൽ 37 പോയിന്റുമായി ചാമ്പ്യന്മാര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.ടേബിള്‍ ടോപ്പേഴ്സ്  ആയ അറ്റ്ലെറ്റിക്കോ മാഡ്രിഡും  അത്‌ലറ്റിക് ബിൽബാവോയും തമ്മില്‍ ഉള്ള മത്സരം മഞ്ഞുവീഴ്ച കാരണം മാറ്റിവച്ചു.ലക്ഷ്യത്തിൽ ഒരു ഷോട്ട് പോലും രജിസ്റ്റർ ചെയ്യുന്നതിൽ മാഡ്രിഡ് പരാജയപ്പെട്ടതോടെ ആദ്യ പകുതിയിൽ പറയതക്ക അവസരങ്ങള്‍ ഒന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല.പല അര്‍ദ്ധ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിയാത്തത് ഇരു കൂട്ടര്‍ക്കും വിനയായി.ഇതോടെ ബാഴ്സയും റയലും തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം വെറും  മൂന്നു പോയിന്റുകള്‍ ആയി ചുരുങ്ങി.

Leave a comment