തുടര്‍വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ
കഴിഞ്ഞ മല്‍സരത്തില്‍ അത്ലറ്റിക്കോ ബിലിബാവോക്കെതിരെയുള്ള സമ്മര്‍ദ നിമിഷങ്ങള്‍ അതിജീവിച്ച ബാഴ്സലോണ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ഗ്രനാഡയെ അവരുടെ ഹോം ഗ്രൌണ്ടില് പോയി ഏറ്റുമുട്ടും.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെ വിജയം കോമാനും സംഘത്തിനും മേല്‍ ഉള്ള സമ്മര്‍ദം വളരെയധികം കുറയാന്‍ കാരണമായിട്ടുണ്ട്.
ലീഗില്‍ ആദ്യ നാല് സ്ഥാനം പോലും നേടാന്‍ ബാഴ്സക്ക് ആവില്ല എന്നു കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഫുട്ബോള്‍ പണ്ഡിറ്റ്സ് വിധിയെഴുതിയിരുന്നു.തങ്ങള്‍ക്ക് പ്രതിസന്തി ഉണ്ടെങ്കിലും തങ്ങളുടെ ബെഞ്ച്മാര്‍ക്ക് താഴ്ത്താന്‍ സമ്മതിക്കില്ല എന്നു കാറ്റലൂണിയന്‍ ക്ലബൂം തെളിയിച്ചിരിക്കുകയാണ്.നിലവിലെ നാലാം സ്ഥാനക്കാരായ ബാഴ്സലോണക്കു ലീഗ് കിരീടത്തിന് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡിനും ചിര വൈരികള്‍ ആയ റയല്‍ മാഡ്രിഡിനും തലവേദനകള്‍ സൃഷ്ട്ടിക്കാനുള്ള ശക്തി ഇപ്പോഴും ഉണ്ട്.തങ്ങളുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി കഴിഞ്ഞ മല്‍സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയതും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.






































