European Football Foot Ball Top News

ലീഗില്‍ രണ്ടാം തോല്‍വി നേരിട്ട് ബയേണ്‍

January 9, 2021

ലീഗില്‍ രണ്ടാം തോല്‍വി നേരിട്ട് ബയേണ്‍

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനെ 3-2 എന്ന സ്കോര്‍ ലൈനില്‍ പരാജയപ്പെടുത്തി ബോറൂസിയ മോന്‍ഷന്‍ഗ്ലാഡ്ബാഷ്.ഇരട്ട ഗോള്‍ ലീഡ് നേടിയത്തിന് ശേഷം ആണ് മ്യൂണിക്ക് മല്‍സരത്തില്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിനോട് പരാജയം നേരിട്ടത്.ഈ ഒരു പരാജയം ഒരു പക്ഷേ ആര്‍ബി ലേപ്സിഗിന് പോയിന്‍റ്  ടേബളില്‍ ഒന്നാമത്തെത്താനുള്ള അവസരം തുറന്ന് കൊടുക്കും.

20 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സീസണിലെ 20 ആം ഗോള്‍ നേടിയ ലെവണ്ഡോസ്ക്കി മ്യൂണിക്കിന് ലീഡ് നേടി കൊടുത്തു.26 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി ഗോറട്ട്സ്കയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ഇതിന് മറുപടി മോന്‍ഷന്‍ഗ്ലാഡ്ബാഷ് താരമായ ജോനാസ് ഹോഫ്മാന്‍  35,45 മിനുട്ടുകളില്‍ നല്‍കി.ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍ കുടുങ്ങിയ മ്യൂണിക്ക് രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും നേരെ തിരിച്ചാണ് സംഭവിച്ചത്.50 ആം മിനുട്ടിലെ ഫ്ലോറിയാന്‍ ന്യൂഹാസിന്‍റെ  ഗോള്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിന്  വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി കൊടുത്തു.

Leave a comment