മെസ്സി- പെഡ്രി കോമ്പിനേഷനില്‍ കോമാന് സന്തുഷ്ട്ടന്‍
അത്ലറ്റിക് ബിൽബാവോയിൽ 3-2ന് ജയിച്ച ബാഴ്സലോണയുടെപ്രകടനത്തില് തീര്‍ത്തൂം സന്തോഷവാന്‍ ആണ് കോച്ച് കോമാന്.മെസ്സി മൂന്നാം ഗോള്‍ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്ളാദം പറഞ്ഞറിയിക്കാന്‍ പറ്റില്ല.എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ സന്തോഷിക്കുന്നത് മറ്റൊരു വിഷയത്തില്‍ ആണ് അതെന്തെന്നാല്‍ മെസ്സിയും യുവതാരം പെഡ്രിയും തമ്മില്‍ ഉള്ള കെമിസ്ട്രിയാണ്.
ആദ്യ ഗോള്‍ നേടിയ പെഡ്രി ബാഴ്സക്ക് സമനില നേടികൊടുത്തു,പിന്നീട് അദ്ദേഹം മെസ്സി നേടിയ ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്തു.പെഡ്രി നല്കിയ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച മെസ്സി ഗോളാക്കി മാറ്റിയത് ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.ഇതിന് മുന്നെയുള്ള പല മല്‍സരങ്ങളിലും മെസ്സിയും പെഡ്രിയും തമ്മില്‍ ഉള്ള കോമ്പിനേഷന്‍ എതിര് ടീം ഡിഫന്‍സില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു.പ്രായത്തില്‍ കൂടുതല്‍ പക്വത കാണിക്കുന്ന പെഡ്രി ഇപ്പോള്‍ ബാഴ്സയില്‍ സ്ഥിരമായി ആദ്യ ഇലവനില്‍ സ്ഥാനം നേടുന്നുണ്ട്.






































