European Football Foot Ball Top News

അലെന ലോണില്‍ ഗെറ്റാഫെയിലേക്ക്

January 7, 2021

അലെന ലോണില്‍ ഗെറ്റാഫെയിലേക്ക്

സീസണിന്റെ അവസാനം വരെ ബാഴ്സലോണ ഗെറ്റാഫെയിലേക്ക് ലോണില്‍ അവരുടെ യുവതാരങ്ങളില്‍ ഒരാളായ കാര്‍ള്‍സ് അലേനയെ പറഞ്ഞയച്ചു.ആറുമാസത്തെ കരാറിലാണ് അലേന കൊളീജിയം അൽഫോൻസോ പെരസിലേക്ക് മാറിയത്, ആ കാലയളവിൽ താരത്തിന്‍റെ വേതനം പൂർണ്ണമായും നല്‍കാന്‍ ഗെറ്റാഫെ സമ്മതിച്ചു.

അന്തിമ ഇടപാടിൽ വാങ്ങാനുള്ള ഓപ്ഷനുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല, ബുധനാഴ്ച ഔദ്യോഗിക വെബ്‌സൈറ്റ് വഴി 23 കാരന്റെ ലോണ്‍ വിവരം ബാർസ സ്ഥിരീകരിച്ചു.നിലവിൽ 16-ആം സ്ഥാനത്താണ് ഗെറ്റാഫെ നില്‍ക്കുന്നത്.ഞായറാഴ്ച എൽഷെയിലേക്കുള്ള യാത്രയില്‍ താരം പങ്കെടുക്കും.മുൻ സ്‌പെയിൻ അണ്ടർ -21 ഇന്റർനാഷണൽ 2018-19 സീസണിൽ 27 മത്സരങ്ങൾ കളിച്ചതിന് ശേഷം ബാഴ്‌സയിൽ ഒരു പ്രധാന സാന്നിധ്യം ആയിരുന്നു.എന്നാല്‍ അതിനു ശേഷമുള്ള സീസണില്‍ താരത്തിന് ടീമില്‍ വേണ്ടപോലെ അവസരം ലഭിച്ചില്ല.കഴിഞ്ഞ സീസണില്‍ റയല്‍ ബെറ്റിസില്‍ ലോണിലായിരുന്നു താരം.

Leave a comment