Foot Ball Top News

ഈസ്റ്റ് ബെംഗാള്‍ താരങ്ങളെ പ്രശംസിച്ച് കോച്ച് ഫൌളര്‍

January 7, 2021

ഈസ്റ്റ് ബെംഗാള്‍ താരങ്ങളെ പ്രശംസിച്ച് കോച്ച് ഫൌളര്‍

ബുധനാഴ്ച വാസ്‌കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് 49 ൽ ഈസ്റ്റ് ബെംഗാള്‍ പത്ത് പേരായി ചുരുങ്ങിയതിന് ശേഷം ഗോവക്കെതിരെ കാഴ്ചവച്ചത് മികച്ച പ്രകടനം ആയിരുന്നു എന്നു കോച്ച് ഫൌളര്‍.

മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിച്ച എസ്‌സി ഈസ്റ്റ് ബംഗാൾ ഹെഡ് കോച്ച് റോബി ഫൌളര്‍ പറഞ്ഞത് ഇങ്ങനെ “ഞങ്ങളുടെ ടീം  ഒരു പോയിന്റുമായി കളം വിട്ടത്   ഞാൻ സന്തോഷിക്കുന്നു.ബെംഗാള്‍ ഒരു നല്ല ടീമിനെതിരെയാണ് കളിച്ചത്.ഞങ്ങൾ വിജയം നേടാന്‍  അർഹരാണെന്ന് എനിക്ക് തോന്നി.ഞങ്ങളുടെ കളിക്കാർ തികച്ചും മിടുക്കരായിരുന്നു, പ്രത്യേകിച്ചും 10 പേരായി  ചുരുങ്ങിയ  ശേഷവും.ഞാന്‍ ഇന്നലെ ഒരു പോയിന്‍റ് നേടിയത്തില്‍ തീര്‍ത്തും തൃപ്തന്‍ ആണ്.”

Leave a comment