ആന്‍ഫീല്‍ഡില്‍ നിന്നും റാമോസിന് വേണ്ടി നീക്കങ്ങള്‍
സെർജിയോ റാമോസിനെ സൈന്‍ ചെയ്യാൻ ലിവർപൂളിന് താൽപ്പര്യമുണ്ടെന്ന് എൽ ചിരിൻഗ്യൂട്ടോ റിപ്പോർട്ട് ചെയ്തു.ഈ വേനൽക്കാലത്ത് റാമോസ് കരാറില്ലാത്തതിനാൽ ലിവർപൂൾ അവരുടെ പ്രതിരോധ സംഖ്യ കൂട്ടാൻ ശ്രമിക്കുകയാണ്.നിലവില്‍ അവര്‍ സെന്‍ട്രല്‍ ഡിഫന്ററുടെ കുറവ് ലീഗിലെ മോശം ഫോമിന് വഴിയൊരുക്കുന്നുണ്ട്.ചിലപ്പോള്‍ ഒരു പക്ഷേ ഈ ഡീല്‍ നടക്കുകയാണെങ്കില്‍ ഫുട്ബോള്‍ ചരിതരത്തിലെ തന്നെ വളരെ രസകരമായ അധ്യായം ആയിരിക്കും നടക്കാന്‍ പോകുന്നത്.
2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലയേ ഫൌള് ചെയ്തത് മൂലം റാമോസും ലിവര്‍പ്പൂളും തമ്മില്‍ ഉള്ള ബന്ധം അത്ര രസത്തില്‍ ആയിരുന്നില്ല.വാന്‍ ഡൈക്കിനൊപ്പം റാമോസും കൂടി ചേരുകയാണെങ്കില്‍ ലിവര്‍പ്പൂള്‍ ഡിഫന്‍സ് തീര്‍ത്തൂം യൂറോപ്പിലെ തന്നെ ഏറ്റവും അപകടകരമായ ഒരു സഖ്യമായി വളരും.






































