European Football Foot Ball Top News

ഈഎഫ്എല്‍ ഫൈനല്‍ ടിക്കറ്റ് നേടി മാഞ്ചെസ്റ്റര്‍ സിറ്റി

January 7, 2021

ഈഎഫ്എല്‍ ഫൈനല്‍ ടിക്കറ്റ് നേടി മാഞ്ചെസ്റ്റര്‍ സിറ്റി

ഓൾഡ് ട്രാഫോർഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെലവിൽ ഫൈനലിലേക്ക് കടന്നതിന് ശേഷം തുടർച്ചയായ നാലാമത്തെ കാരാബാവോ കപ്പ് വിജയത്തിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ് മാഞ്ചസ്റ്റർ സിറ്റി.ഇരു ടീമുകളും തങ്ങളുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച ഫോമില്‍ ആയിരുന്നു.ഇരു ടീമുകളും മികച്ച ആത്മവിശ്വാസത്തില്‍ ആയിരുന്നു.

ആദ്യ പകുതി ഗോള്‍ രഹിതം ആയിരുന്നു.ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഓഫ് സൈഡ് മൂലം എല്ലാം നിരസിക്കപ്പെട്ടു.രണ്ടാം പകുതിയില്‍ ജോണ്‍ സ്റ്റോണ്‍സ് നേടിയ ഗോള്‍ ആയിരുന്നു മല്‍സരത്തിന്റെ തന്നെ ഗതിയെ മാറ്റിമറച്ചത്.പിന്നീട് സമനില നേടാന്‍ യുണൈറ്റഡ് ഏറെ പാടുപെട്ടെങ്കിലും 83 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി  ഫെര്‍ണാണ്ടീഞ്ഞോ മല്‍സരം സിറ്റിക്ക് വേണ്ടി സീല്‍ ചെയ്തു കൊടുത്തു.ഏപ്രില്‍ 25 നു  ഈഎഫ്എല്‍ ഫൈനലില്‍ സിറ്റി ടോട്ടന്‍ഹാമിനെ നേരിടും.

Leave a comment