Foot Ball Top News

ഗോവയെ പൂട്ടി ഈസ്റ്റ് ബെംഗാള്‍

January 6, 2021

ഗോവയെ പൂട്ടി ഈസ്റ്റ് ബെംഗാള്‍

പിച്ചില്‍ ആധിപത്യം പുലര്‍ത്തിയ ഗോവയുടെ അക്രമണങ്ങള്‍ക്ക് കടിഞാണിട്ട് ഈസ്റ്റ് ബെംഗാള്‍.പത്ത് പേരായി ചുരുങ്ങി എങ്കിലും വര്‍ധിച്ച ആത്മവിശ്വാസത്തോടെ പൊരുതിയ ഈസ്റ്റ് ബെംഗാള്‍ വളരെ വിലപ്പെട്ട ഒരു പോയിന്‍റ് നേടി പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം കയറി ഒന്‍പത്താമത് എത്തി.നിലവില്‍ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.ഒരു പോയിന്‍റ് നേടി എങ്കിലും ഗോവ ഇപ്പോഴും തങ്ങളുടെ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ ഗോവക്കായില്ല.പല മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച ഗോവയുടെ നീക്കങ്ങള്‍ക്ക് നല്ല ചെറുത്തുനില്‍പ്പാണ് ബെംഗാള്‍ കാഴ്ച്ചവച്ചത്.79 ആം മിനുട്ടില്‍ ബ്രൈറ്റ് എനോബോകാരെ നേടിയ ഗോളിലൂടെ ലീഡ് നേടിയ ഈസ്റ്റ് ബെംഗാളിന് മറുപടി നല്‍കിയത് 81 ആം മിനുട്ടില്‍ ദേവേന്ദ്ര മൂര്‍ഗവാങ്കറുടെ ബൂട്ട് ആയിരുന്നു.

Leave a comment