ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്റര്‍ മിലാന്
ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴരക്ക് ലൂയിഗി ഫെറാറി സ്റ്റേഡിയത്തില്‍ വച്ച് സാംപ്ഡോറിയ ഇന്റര്‍ മിലാനെ നേരിടും.നിലവില്‍ തങ്ങളുടെ ബദ്ധ വൈരികള്‍ ആയ എസി മിലാനുമായി ഒരു പോയിന്റിന്റെ വിത്യാസം മാത്രം ഉള്ള ഇന്ററിന് ഇന്നതെ മല്‍സരത്തിലെ വിജയം താല്ക്കാലികമാണ് എങ്കിലും ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിക്കാം.
ഇന്നതെ മറ്റൊരു മല്‍സരത്തില്‍ എസി മിലാന് പരാജയപ്പെടുകയാണെങ്കില്‍ ഇന്റര്‍ മിലാന് അവരുടെ ലീഗ് സ്വപ്നങ്ങള്‍ വീണ്ടും പൊടി തട്ടി എടുക്കാന്‍ കഴിഞ്ഞേക്കും.ചാമ്പ്യന്‍സ് ലീഗിലെ റയലിനോടെറ്റ പരാജയത്തിന് ശേഷം തുടര്‍ച്ചയായി ഒന്‍പത് മല്‍സരങ്ങള്‍ പരാജയം അറിയാതെ ഇന്റര്‍ മിലാന് ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ആണിപ്പോള്‍.കഴിഞ്ഞ മല്‍സരത്തില്‍ ക്രോട്ടോണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ആണ് ഇന്റര്‍ മിലാന് ജയം നേടിയത്.






































