എസി മിലാനെതിരെ മൊറാട്ട കളിക്കിലെന്ന് വെളിപ്പെടുത്തി പിര്‍ലോ
പരിക്കിനെത്തുടർന്ന് ബുധനാഴ്ച എസി മിലാനുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്ന യുവന്റസ് ടീമില്‍ നിന്നും അൽവാരോ മൊറാറ്റ പിന്മാറുന്നു എന്നു പിര്‍ലോ വെളിപ്പെടുത്തി.ഞായറാഴ്ച ഉഡീനിസുമായുള്ള മല്‍സരത്തിലും മൊറാട്ട കളിച്ചിരുന്നില്ല.നിലവിലെ ഒന്നാം സ്ഥാനക്കാരായ എസി മിലാനെ മെരുക്കാന്‍ ഒരുങ്ങുന്ന യുവന്റസിന് മൊറാട്ടയുടെ സേവനം വളരെ പ്രധാനപ്പെട്ടത് ആയിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റൊണാള്‍ഡോയില്‍ ആയിരിക്കും യുവന്റസ് പ്രതീക്ഷ.”അവസാന പരിശീലന വേളയിൽ അദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടായിരുന്നു; വരും ദിവസങ്ങളിൽ ഞങ്ങൾ അദ്ദേഹത്തെ വിലയിരുത്തേണ്ടതുണ്ട്.”പിര്‍ലോ മാധ്യമങ്ങളോട് വെളിപ്പെടുത്തി.കഴിഞ്ഞ മല്‍സരത്തില്‍ ഡിബാലയുടെ പ്രകടനത്തെ പ്രശംസിച്ച പിര്‍ലോ വരുന്ന ട്രാന്‍സ്ഫര്‍ വിന്റോയില്‍ മൊറാട്ടയുടെ മേല്‍ ഉള്ള സമ്മര്‍ദം കുറക്കുന്നതിന് വേണ്ടി ഒരു സ്ട്രൈക്കറെ സൈന്‍ ചെയ്യുമെന്നും പറഞ്ഞു.






































