European Football Foot Ball Top News

ഒരു ഗോളിലൂടെ ഹുവാസ്ക്കയെ മറികടന്ന് ബാഴ്സ

January 4, 2021

ഒരു ഗോളിലൂടെ ഹുവാസ്ക്കയെ മറികടന്ന് ബാഴ്സ

ഹുവെസ്ക്കയുടെ ഹോം ആയ എല്‍ അല്‍കോറാസ് സ്റ്റേഡിയത്തില്‍ അവരെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബാഴ്സ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുതിയ ഫോംമെര്‍ഷന്‍ പരീക്ഷിച്ച കോമാന്‍ ഇന്നലെ ബാഴ്സയുടെ ക്ലാസിക്ക് ഫൊര്‍മേഷന്‍ ആയ  433 ആണ് പയറ്റി നോക്കിയത്.

പരിക്കില്‍ നിന്നും മുക്തന്‍ ആയ ഡെംബെലേക്ക് ഇന്നലെ കോമാന്‍ അവസരം നല്‍കിയിരുന്നു.ബാഴ്സയെ അറ്റാക്കിങ് തേര്‍ഡിലേക്ക് അടുപ്പിക്കാതെ പ്രതിരോധം തീര്‍ഥ ഹുവസ്ക്ക ബാഴ്സയുടെ എല്ലാ നീക്കങ്ങളും നിഷ്പ്രഭമാക്കി കളഞ്ഞു.27 ആം മിനുട്ടില്‍ മെസ്സി നല്‍കിയ ലോബ് ബോള്‍ പോസ്റ്റിലേക്ക് തട്ടിയിട്ട ഡി യോങ് ബാഴ്സ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്കി.വരുന്ന വ്യാഴാഴ്ച്ച അത്ലറ്റിക്ക് ബിലിബാവോക്കെതിരെ ആണ് ബാഴ്സയുടെ അടുത്ത മല്‍സരം.

Leave a comment