അപരാജിത കുതിപ്പ് തുടരാന്‍ യുണൈറ്റഡ്
വെള്ളിയാഴ്ച രാത്രി പ്രീമിയർ ലീഗിൽ പരാജയം അറിയാത്ത റെക്കോർഡ് 10 മത്സരങ്ങളിലേക്ക് നീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയ്ക്ക് ആതിഥേയത്വം വഹിക്കുന്നു.ഇന്നതെ ജയം യുണൈറ്റഡിന് നല്‍കുന്ന മോറല്‍ ബൂസ്റ്റ് വളരെ കൂടുതല്‍ ആയിരിക്കും.ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് ഒപ്പം എത്തുക എന്നതും തങ്ങളുടെ തൊട്ട് പുറകില്‍ നില്‍ക്കുന്ന ലേയ്സെസ്റ്റര്‍മായുള്ള അകലം വര്‍ദ്ധിപ്പിക്കുക എന്നതും യുണൈറ്റഡ് ലക്ഷ്യം ആണ്.
ആന്തണി മാര്‍ഷ്യല്‍,ലൂക്ക് ഷാ,ഫ്രെഡ്,സ്കോട്ട് മാക് ടോമിനയ് എന്നിവര്‍ ഇന്നതെ ടീമിലേക്ക് തിരിച്ചെത്തും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.യുണൈറ്റഡിന് കഴിഞ്ഞ മല്‍സരങ്ങളിലെ പോലെ അത്ര സുഗമം ആയിരിക്കില്ല ആസ്റ്റന്‍ വില്ലക്കെതിരെ ഉള്ള മല്‍സരം.ഈ സീസണില്‍ എട്ട് ജയവും നാല് പരാജയവും രണ്ടു സമനിലയും നേടിയ വില്ല പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.






































