European Football Foot Ball Top News

അഞ്ചലോട്ടിക്ക് പ്രതിരോധം തീര്‍ക്കാന്‍ വെസ്റ്റ് ഹാം

January 1, 2021

അഞ്ചലോട്ടിക്ക് പ്രതിരോധം തീര്‍ക്കാന്‍ വെസ്റ്റ് ഹാം

പുതുവത്സര ദിനത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡുമായുള്ള ഏറ്റുമുട്ടലിനു തയ്യാറെടുത്ത് എവർട്ടൺ.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ തുടര്‍വിജയങ്ങള്‍  നേരിട്ട എവര്‍ട്ടണ്‍ നിലവില്‍ നാലാം സ്ഥാനത്താണ്.ഇന്നതെ  ഒരു വിജയം അവരെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് ഇരുവരും തമ്മില്‍ എവര്‍ട്ടണ്‍ ഹോം സ്റ്റേഡിയമായ ഗുഡിസന്‍ പാര്‍ക്കില്‍ വച്ച് ഏറ്റുമുട്ടുക.

കഴിഞ്ഞ മല്‍സരം കുറെയധികം സിറ്റി താരങ്ങള്‍ക്ക്  കൊറോണ പോസിറ്റീവ് മൂലം മാറ്റിവച്ചിരുന്നു.പത്താം സ്ഥാനക്കാരായ വെസ്റ്റ് ഹാം ഒരു ജയം നേടി ആദ്യ ആറ് സ്ഥാനത്തേക്ക് എത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇന്നതെ മല്‍സരത്തിന് ബൂട്ട് കെട്ടുക.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ നിന്നും ഒരു ജയം പോലും ഇല്ലാതെ വരുന്ന വെസ്റ്റ് ഹാം മാനേജര്‍ ആയ ഡേവിഡ് മോയസിന് മേല്‍ ഉള്ള സമ്മര്‍ദം വളരെ കൂടുതല്‍ ആണ്.

Leave a comment