ബാഴ്സക്ക് സമനില നേടി കൊടുത്ത് ഉസ്മാന് ഡെംബേലെ
ബാഴ്സയെ സമനിലയില്‍ തളച്ച് ഐബാര്‍.മെസ്സിയിലാതെ കാമ്പ് ന്യൂയില്‍ നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി പിരിഞ്ഞു.കഴിഞ്ഞ മല്‍സരത്തിലെ അതേ ഫൊര്മേഷനുമായി തുടര്‍ന്ന കോമാന് ഇന്നതെ മല്‍സരത്തില്‍ ആ ഭാഗ്യം കൊണ്ടുവരാന്‍ കഴിഞ്ഞില്ല.മെസ്സിക്ക് പകരം കോമാന് ഗ്രീസ്മാന് അവസരം നല്കി.
മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ ലഭിച്ച പെനാല്‍ട്ടി പാഴാക്കിയ ബ്രാഥ്വൈറ്റ് ഈ ഒരു തെറ്റിന് വലിയ വില നല്‍കേണ്ടി വന്നു.മെസ്സി ഇല്ലാതെ മിഡ് ഫീല്‍ഡില്‍ ക്രിയാത്മകമായി കളി നിയന്ത്രിക്കാന്‍ ബാഴ്സ നന്നേ പാട് പ്പെട്ടു.രണ്ടാം പകുതിയില്‍ ഡെസ്റ്റിന് പകരം ഉസ്മാന് ഡെംബേലെ കളത്തില്‍ ഇറങ്ങിയപ്പോള്‍ ആണ് ബാഴ്സ കുറച്ചു നേരത്തേക്ക് എങ്കിലും ഭീഷണി ഉയര്‍ത്തിയതായി കാണപ്പെട്ടത്.മല്‍സരത്തില്‍ കിക്കെ ഗോള്‍ നേടി ഐബാറിന് ലീഡ് നേടി കൊടുത്തപ്പോള്‍ ബാഴ്സക്ക് വേണ്ടി ഗോള്‍ നേടിയത് സൂപ്പര്‍ സബ് ആയ ഡെംബേലെ ആയിരുന്നു.






































