പുയിഗിനെ സിറ്റിയില്‍ എത്തിക്കാന്‍ നീക്കങ്ങള്‍
മാഞ്ചസ്റ്റർ സിറ്റി ബാഴ്‌സലോണയുടെ യുവ താരം റിക്കി പ്യൂഗിനെ ഒരു ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ ആയി നോക്കുകയാണെന്ന് എസ്റ്റാഡിയോ ഡിപോർട്ടിവോ.താരം ബാഴ്സയില്‍ സ്ക്വാഡ് ലിസ്റ്റില്‍ ഉണ്ടെങ്കിലും ഇതുവരെ കോമാന്‍റെ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല.അദ്ദേഹവും കോമാനും തമ്മില്‍ ഉള്ള പിണക്കം വളരെ പരസ്യമായ ഒരു രഹസ്യം ആണ്.
ഒരുപക്ഷേ സിറ്റിയില്‍ പുയിഗ് പ്രതീക്ഷിക്കുന്ന രീതിയില്‍ ഉള്ള ഓപ്പണിങ് നല്‍കാന്‍ പെപ്പിന് കഴിഞ്ഞേക്കും.എന്നാല്‍ അദ്ദേഹത്തെ ലോണില്‍ നല്‍കാന്‍ മാത്രമേ ബാഴ്സ തയ്യാറാകുന്നുള്ളൂ .കോമാന്‍ അദ്ദേഹത്തെ ലോണില്‍ അയക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനെ എതിര്‍ത്ത താരം ഈ ഒരു നീക്കത്തിനും സമ്മതം മൂളുമോ എന്നത് ഉറപ്പില്ല.സിറ്റി സ്ഥിരമായ ഒരു ട്രാന്‍സ്ഫര്‍ ഡീലിങ്ങിന് മാത്രമേ താല്‍പര്യം പ്രകടിപ്പിക്കുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.






































