മോഡ്രിച്ചിന് കോണ്‍ട്രാക്റ്റ് പുതുക്കി നല്‍കി റയല്‍
ഈ കഴിഞ്ഞ സെപ്റ്റംബറില്‍ 35 വയസ്സ് തികഞ്ഞ ലൂക്കാ മോഡ്രിച്ചിന് 2022 വരെ കരാര്‍ നീട്ടി നല്‍കി ലോസ് ബ്ലാങ്കോസ്.താരം ഈ സമ്മറില്‍ റയല്‍ വിടുമെന്ന് അഭൂഹങ്ങള്‍ ശക്തം ആയിരുന്നു.താരത്തിനു സിദാന്‍ ആദ്യ ഇലവനില്‍ സ്ഥാനം നല്‍കിയിരുന്നില്ല.എന്നാല്‍ പരിക്ക് മൂലം പല താരങ്ങളുടെ സേവനം നഷ്ട്ടപ്പെട്ട റയലിന് മികച്ച ഒരു മിഡ് ഫീല്ഡ് ജെനറല്‍ ആയി മോഡ്രിച്ച് കളം നിറഞ്ഞതാണ് പേരെസിന്റെയും റയലിന്റെയും മനസ്സ് മാറ്റിയത്.
ഇന്‍റര്‍ മിലാനില്‍ നിന്നും അത് പോലെ ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയും ആയിരുന്നു മോഡ്രിച്ചിന് വേണ്ടി റയലിനെ സമീപിച്ചത്.ഈ സീസണിൽ മാഡ്രിഡിനായി 14 ലാ ലിഗ മത്സരങ്ങളിൽ പങ്കെടുത്ത മോഡ്രിച്ച് രണ്ട് തവണ സ്‌കോർ ചെയ്തു.






































