European Football Foot Ball Top News

നേയ്മര്‍ ഒരു കോമാളി ആണ് എന്ന് കാർലോസ് സാംബ്രാനോ

October 16, 2020

നേയ്മര്‍ ഒരു കോമാളി ആണ് എന്ന് കാർലോസ് സാംബ്രാനോ

പെറു പ്രതിരോധ താരം കാർലോസ് സാംബ്രാനോ നെയ്മറുടെ പെരുമാറ്റത്തെ നിശിതമായി വിമർശിച്ചു, ബ്രസീൽ താരത്തെ “കോമാളി” എന്ന് മുദ്രകുത്തി.ചൊവ്വാഴ്ച നടന്ന CONMEBOL ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ 4-2ന് പെറുവിനെ തോൽപ്പിച്ച് നെയ്മർ ഹാട്രിക് നേടി.


“ഫുട്ബോളിലെ നെയ്മറുടെ നിലവാരവും നിലയും അംഗീകരിക്കുമ്പോൾ, ബോക ജൂനിയേഴ്സിനായി കളിക്കുന്ന സാംബ്രാനോ മുൻ ബാഴ്‌സലോണ താരത്തിന്റെ പെരുമാറ്റം വളരെ മോശം എന്നും പറഞ്ഞു.
സത്യസന്ധമായി, അവൻ ഒരു മികച്ച കളിക്കാരനാണ്, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവൻ ഒരു യഥാർത്ഥ കോമാളിയാണ്.പെനാൽറ്റി ഏരിയയിൽ അവർ നാലോ അഞ്ചോ തവണ സ്വയം വീണ് പെനാല്‍ട്ടിക്ക് വേണ്ടി യാജിക്കുക ആയിരുന്നു.”സാംബ്രാനോ അമേരിക്കൻ ടെലിവിഷൻ പ്രോഗ്രാം ‘ലാ ബന്ദ ഡെൽ ചിനോ’യോട് പറഞ്ഞു.

Leave a comment