European Football Foot Ball Top News

ജീവിതത്തിലും ഹീറോ ആണ് സലാ

October 7, 2020

ജീവിതത്തിലും ഹീറോ ആണ് സലാ

ആൻ‌ഫീൽഡിന് സമീപം ഭവനരഹിതനായ ഒരാളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ മുന്‍കൈ എടുത്ത ശേഷം ലിവർപൂൾ താരം മുഹമ്മദ് സലായെ “യഥാർത്ഥ ജീവിത നായകൻ” എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്.
സെപ്റ്റംബർ അവസാനത്തിൽ, ലിവർപൂളിലെ ഒരു പെട്രോൾ സ്റ്റേഷനില്‍ വച്ച് ഭവനരഹിതനായ ഡേവിഡ് ക്രെയ്ഗിനെ  ഒരു ചെറിയ സംഘം  ഉപദ്രവിക്കുന്നത്  ശ്രദ്ധിച്ച സലാ ക്രൈഗിനെ അവരുടെ കൈയില്‍ നിന്നും രക്ഷിക്കുകയും കുറച്ച് പണവും സലാ അദ്ദേഹത്തിന് നല്‍കി.

“ലിവര്‍പൂളിന് വേണ്ടി സലാ പിച്ചില്‍ കാണിക്കുന്ന ഹീറോയിസം ജീവിതത്തിലും കാണിക്കുന്നുണ്ട്.അവര്‍ എന്നോട് മോശമായി പെരുമാറിയപ്പോള്‍ അദ്ദേഹം അവരെ ചീത്ത പറഞ്ഞു.അദ്ദേഹം എനിക്ക് 100 യൂറോ നല്‍കുകയും ചെയ്തു.സലാ എന്റെ കണ്ണിൽ ഒരു യഥാർത്ഥ ജീവിത നായകനാണ്, ഞാൻ അദ്ദേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു.”ക്രൈഗ് സണിനോട് പറഞ്ഞു.

Leave a comment