യുണൈറ്റഡ് ഞങ്ങള്‍ക്ക് നല്‍കുന്നത് നിരാശ മാത്രമെന്ന് റിയോ ഫെര്‍ഡിനാന്റ്
നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിക്രൂട്ട്മെന്റിൽ റിയോ ഫെർഡിനാന്റ് തന്റെ നിരാശ വെളിപ്പെടുത്തി. ചെൽസിയെപ്പോലുള്ളവർ പണം വാരി എറിയുമ്പോള്‍ സോള്‍ഷെയര്‍ അവിടെ ഓരോ സൈനിങ് നേടാനും പാട് പെടുന്നത് തനിക്കും ആരാധകര്‍ക്കും നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹക്കിം സിയെക്, ടിമോ വെർണർ, ബെൻ ചിൽവെൽ, കൈ ഹാവെർട്സ്, തിയാഗോ സിൽവ, മലംഗ് സർ എന്നിവരെ കൂടാരത്തില്‍ എത്തിച്ച ചെല്‍സി ഈ സമ്മറില്‍ രണ്ടും കല്‍പ്പിച്ചാണ്.യുണൈറ്റഡിന് എടുത്ത് കാണിക്കാൻ ഉള്ള ഏക സൈനിങ് ഡോണി വാൻ ഡി ബീക്ക് മാത്രമാണ്.പല മുന്‍ താരങ്ങളുമായി റൂമാറുകള് വന്നിരുന്നു എങ്കിലും പക്ഷേ അതൊന്നും എവിടേയും എത്തിയില്ല.ജാഡന്‍ സാഞ്ചോയെ അത് പോലെ ഗരത്ത് ബെയില്‍ എന്നിവരെ ടീമില്‍ എത്തിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഈ രണ്ട് അവസരങ്ങളിലും യുണൈറ്റഡ് ഒരു അഗ്രിമെന്റിലും എത്തിയിരുന്നില്ല.






































