European Football Foot Ball Top News

പുതിയ സമ്മര്‍ ടാര്‍ഗെറ്റ് ഫിക്സ് ചെയ്തു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

September 18, 2020

പുതിയ സമ്മര്‍ ടാര്‍ഗെറ്റ് ഫിക്സ് ചെയ്തു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

റെഡ് ഡെവിൾസ് ഈ സമ്മര്‍ വിന്‍റോയില്‍  ഒരു പുതിയ ട്രാന്‍സ്ഫര്‍  ടാർഗെറ്റ് കണ്ടെത്തി.
വാട്ട്ഫോർഡിന്റെ താരമായ  ഇസ്മായില സാറിനെ ഒപ്പിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുകയാണെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

 

22 കാരനായ താരത്തിന്  ലിവർപൂളിനോട് താൽപ്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബോറൂസിയ ഡോർട്മണ്ട് താരം ജാദോൺ സാഞ്ചോയ്ക്ക് വേണ്ടി കരാർ സൈന്‍ ചെയ്യുന്നതില്‍  പരാജയപ്പെടുന്നതിനാൽ റെഡ് ഡെവിൾസ് അദ്ദേഹത്തെ വാങ്ങാന്‍  കൂടുതൽ മെച്ചപ്പെട്ട നിലയിലാണ്.താരത്തിന് വേണ്ടി ചെകുത്താന്‍മാര്‍ ഇനീഷ്യല്‍ കോണ്‍ടാക്റ്റ് ചെയ്തെന്ന് വര്‍ത്തകള്‍ ഉണ്ട്.ഒരു സമയത്ത് ജാഡന്‍ സാഞ്ചോയെ സൈന്‍ ചെയ്യുമെന്നും പിന്നീട് റയല്‍ മാഡ്രിഡ് താരം ഗരത്ത് ബെയിലിനെ കൊണ്ടുവരുമെന്ന്  പറഞ്ഞെങ്കിലും ഇരുവരേയും അവര്‍ സൈന്‍ ചെയ്തില്ല.അയാക്സ് താരമായ വാന്‍ ഡി ബീക്ക് മാത്രമാണ് ഈ സമ്മറില്‍ യുണൈറ്റഡ് നടത്തിയ ആകര്‍ഷകമായ സൈനിങ്.

Leave a comment