European Football Foot Ball Top News

ഈ ത്രയം കുറച്ചു കാലം യുണൈറ്റഡ് ഭരിക്കും എന്ന് ആന്‍റി കോള്‍

September 10, 2020

ഈ ത്രയം കുറച്ചു കാലം യുണൈറ്റഡ് ഭരിക്കും എന്ന് ആന്‍റി കോള്‍

ആന്റണി മാർഷൽ, മേസൺ ഗ്രീൻവുഡ്, മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ “വർഷങ്ങളോളം” ഒരുമിച്ച് ചെലവഴിക്കുമെന്ന് ആൻ‌ഡി കോൾ പറഞ്ഞു.റെഡ് ഡെവിൾസ് 2019-20 ൽ ഒരു പുതിയ രൂപത്തിലുള്ള അറ്റാക്കിങ് യൂണിറ്റ് കൊണ്ടുവരികയും നിലവില്‍ ഈ സഖ്യം 62 ഗോളുകള്‍ നേടുകയും ചെയ്തു.

മുൻ റെഡ് ഡെവിൾസ് സ്‌ട്രൈക്കർ ആന്‍റി കോള്‍  ക്ലബിന്റെ  ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു: “അവരെല്ലാം ചെറുപ്പക്കാരും  ഊർജ്ജസ്വലരുമാണ്, മികച്ച വേഗത കൈവരിക്കുകയും ഗോളുകൾ നേടുകയും ചെയ്യുന്നു.ഇവര്‍ ഈ സീസണില്‍ നമുക്ക് വേണ്ടി പല കിരീടങ്ങളും നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.യുണൈറ്റഡില്‍ നിങ്ങള്‍ ഒരിക്കലും ഒറ്റക്ക് ആണെന്ന് കരുതുന്നത് തെറ്റാണ്.നിങ്ങള്‍ ടീമിന് വേണ്ടിയാകണം എന്തും ചെയേണ്ടത്.പിച്ചിലും പുറത്തും നല്ല സൌഹൃദം സൂക്ഷിക്കണം.”

Leave a comment