അഞ്ചലോട്ടിയുടെ ഒപ്പം ചേര്‍ന്ന് ജയിംസ് റോഡ്രിഗസ്
റയൽ മാഡ്രിഡിൽ നിന്ന് ജെയിംസ് റോഡ്രിഗസ് 29 മില്യൺ ഡോളർ ഫീസ് മൂല്യമുള്ള കോണ്ട്രാക്റ്റ് ഒപ്പിട്ടതായി എവർട്ടൺ സ്ഥിരീകരിച്ചു.2014 ൽ മാഡ്രിഡിലേക്ക് കൊണ്ടുവന്ന കാർലോ അൻസെലോട്ടിയുമായി വീണ്ടും ഒത്തുചേരും.കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ ജെയിംസ് വെറും എട്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്,സാന്റിയാഗോ ബെർണബ്യൂയുമായുള്ള കരാറിൽ ഒരു വർഷത്തിൽ താഴെ മാത്രമേ താരത്തിന് ഇനി അവശേഷിക്കുന്നുള്ളൂ.
“വളരെയധികം ചരിത്രമുള്ള ഈ മഹത്തായ ക്ലബിൽ ചേരാന്‍ കഴിഞ്ഞത് എന്നെ സന്തോഷവാന്‍ ആക്കുന്നു, എന്നെ നന്നായി അറിയുന്ന ഒരു മാനേജറുമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞേക്കും.ടീമിനെ വിജയിപ്പിക്കാനും മികച്ച ഫുട്ബോൾ കളിക്കാനും ആണ് ഞാൻ ഇവിടെയെത്തി.കോച്ച് അഞ്ചലോട്ടിയുടെ സാന്നിധ്യം ആണ് എവര്‍ട്ടനിലേക്ക് വരാനുള്ള എന്റെ തീരുമാനത്തിന് പിന്നില്‍.” മുൻ മൊണാക്കോയും പോർട്ടോ താരവും എവർട്ടന്റെ വെബ്സൈറ്റിനോട് പറഞ്ഞു.






































