മെസ്സി ബാഴ്സയെ കരകേറ്റും എന്ന് മുന്‍ വൈസ് പ്രസിഡന്റ്
മുൻ ബാഴ്സലോണ വൈസ് പ്രസിഡന്റ് ജോർഡി മെസ്ട്രെ, ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിച്ചതിന് ശേഷം ക്യാപ്റ്റന്റെ ബാന്‍ഡ് ക്യാമ്പ് നൗവിൽ സൂക്ഷിക്കുമെന്ന് ഉറപ്പാണ് എന്ന് വെളിപ്പെടുത്തി.നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ താൻ കാറ്റലൂന്യയെ വിടില്ലെന്ന് ഗോളിന് നല്കിയ അഭിമുഘത്തില്‍ അർജന്റീന ഫോർവേഡ് വെളിപ്പെടുത്തിയിരുന്നു.
റേഡിയോ കാറ്റലൂന്യയോട് മെസ്ട്ര പറഞ്ഞു: “ഈ നിമിഷങ്ങളിൽ അദ്ദേഹം സന്തുഷ്ടനല്ല.ഞാൻ അഭിമുഖം ശ്രദ്ധിച്ചു.അവന്റെ ഇഷ്ടത്തിന് വിരുദ്ധമാണ് ഇപ്പോള്‍ ക്ലബില്‍ നടക്കുന്നത്.പ്രശ്നം ക്ലബിനല്ല, പ്രസിഡന്റിനാണ്. കളിക്കാരനും പ്രസിഡന്റും തമ്മിൽ ഉള്ള പ്രശനം രൂക്ഷം ആണ്.പ്രസിഡന്റിനോടും നിരവധി മാധ്യമപ്രവർത്തകരോടും അദ്ദേഹത്തിന് ദേഷ്യമുണ്ട്, പക്ഷേ അദ്ദേഹം എന്നത്തേയും പോലെ മടങ്ങിവരും എന്നിട്ട് ബാഴ്സയെ ഈ വിഷമഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കും.






































