European Football Foot Ball Top News

ഡീപെക്ക് വേണ്ടി ലിയോണ്‍ ചോദിക്കുന്ന പണം നല്‍കാന്‍ ബാഴ്സലോണ തയ്യാര്‍

September 6, 2020

ഡീപെക്ക് വേണ്ടി ലിയോണ്‍ ചോദിക്കുന്ന പണം നല്‍കാന്‍ ബാഴ്സലോണ തയ്യാര്‍

ഡച്ച് ഫോർവേഡിനായി ബ്ലൂഗ്രാന ലിയോണ്‍ പറയുന്ന തുക നല്കാന്‍ സമ്മതിച്ചതായി വാര്‍ത്തകള്‍.ഡച്ച് ഫോർവേഡ് മെംഫിസ് ഡെപ്പായ്‌ക്കായി ലിയോണുമായി 30 മില്യൺ ഡോളർ  കരാർ ബാഴ്‌സലോണ അംഗീകരിച്ചതായി റിപോര്‍ട്ട് നല്‍കിയത്  ലാ വാൻഗാർഡിയ ആണ്.താരം പുതിയ മാനേജര്‍ ആയ കോമാന്‍റെ റിക്രൂട്ട്മെന്‍റില്‍ ആണ് ബാഴ്സയിലേക്ക് പോകുന്നത്.

ഈ സമ്മറില്‍ ഇപ്പോഴത്തെ സ്ട്രൈക്കര്‍ ലൂയി സുവാരസ് ക്ലബ് വിടുമെന്നും ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് പോകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.മറ്റൊരു നെതര്‍ലാന്‍റ്സ് താരമായ ജോര്‍ജിനോ വാന്‍റാലത്തിനെയും കോമാന്‍ ബാഴ്സയിലേക്ക് കൊണ്ടുവരാന്‍ ഉള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.വരുന്ന ആഴ്ചയില്‍ ഒരു ബാഴ്സ പരസ്യമാക്കാന്‍ പോകുന്ന രണ്ട് സൈനിങ്ങുകള്‍ ആയിരിക്കും വാന്‍റാലത്തിന്റെയും പിന്നെ മെംഫിസ് ഡീപെയുടെയും.മുന്‍ യുണൈറ്റഡ് താരം കൂടിയാണ് ഡീപെയ്.

Leave a comment