ബുസ്കറ്റ്സിനെ പിന്തുണച്ച് ലൂയി എന്റിക്വെ
ഹെഡ് കോച്ച് ലൂയിസ് എൻറിക്കിന്റെ അഭിപ്രായത്തിൽ സെർജിയോ ബുസ്ക്വറ്റ്സ് സ്പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാലാണ്.116 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത ബാഴ്സലോണ മിഡ്ഫീൽഡർ, ക്യാമ്പ് നൗവിലെ ഒരു പ്രയാസകരമായ സീസണിനുശേഷം ക്ലബ്ബിനും രാജ്യത്തിനുമായി കളി നിര്‍ത്തണം എന്ന് പലരും മുറവിളി തുടങ്ങിയിട്ടുണ്ട്.
“കൂടുതൽ സംസാരിക്കേണ്ട ആവശ്യമില്ലാത്ത കളിക്കാരനാണ് ബുസി, കാരണം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആദരവ് അർഹിക്കുന്നു.അവൻ മികച്ചതോ മോശമായതോ ആയ ഗെയിമുകൾ കളിച്ചേക്കാം എന്നാല്‍ ദേശീയ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ കളിക്കാരനാണ് സെര്‍ജിയോ.അദ്ദേഹം എങ്ങനെ ഓരോ പൊസിഷനിലും കളി കൈകാര്യം ചെയുന്നു എന്നത് കാണാന്‍ വളരെ അധികം സന്തോഷം തോന്നുന്നു.”ഉക്രെയ്നിനെതിരായ ഞായറാഴ്ചത്തെ കളിക്ക് മുന്നോടിയായി ലൂയിസ് എൻറിക്വെ പറഞ്ഞു






































