European Football Foot Ball Top News

നാപോളി താരത്തിന് വേണ്ടി ഓഫര്‍ നല്‍കാന്‍ ഒരുങ്ങി സിറ്റി

September 5, 2020

നാപോളി താരത്തിന് വേണ്ടി ഓഫര്‍ നല്‍കാന്‍ ഒരുങ്ങി സിറ്റി

സെനഗൽ താരത്തെ മാഞ്ചെസ്റ്റര്‍ സിറ്റി സൈന്‍ ചെയ്യുന്നതിന്റെ അവസാന വക്കില്‍.നാപോളി സെന്റർ ബാക്ക് കൂലിബാലിയെ  മാഞ്ചസ്റ്റർ സിറ്റി 89 മില്യണ്‍ യുഎസ്  ഡോളര്‍സിന് സൈന്‍ ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്ത നല്‍കിയത് പ്രമുഘ യൂറോപ്യന്‍ സ്പോര്‍ട്ട്സ് മാധ്യമമായ ഡി മാര്‍സ്യോ ആണ്.

ഇരു ടീമുകളും താരത്തിന് നല്‍കേണ്ട ട്രാന്‍സ്ഫര്‍ ഫീസിനെ ചൊല്ലി ഒരു അഭിപ്രായത്തില്‍ എത്താത് മൂലം ആണ് ഇത്രയും കാലം ട്രാന്‍സ്ഫര്‍ വൈകിയത്.കൂലിബാലിയെ നല്‍കിയേക്കും എന്ന് നാപോളി സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ മുന്നേ പറഞ്ഞിരുന്നു.താരത്തിന് വേണ്ട ഫീസ് നല്‍കാന്‍ തയ്യാറായി അനേകം ക്ലബുകള്‍ ഉണ്ട് എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും റയല്‍ മാഡ്രിഡും താരത്തിനെ ഫോളോ ചെയ്തിരുന്നു എങ്കിലും ഇതുവരെ ഓഫര്‍ ഒന്നും നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a comment