ആര്സെനലുമായുള്ള ലോൺ പുതുക്കി സെബാലോസ് !
റയൽ മാഡ്രിഡ് താരം ഡാനി സെബാലോസ് ഈ സീസണിലും ആർസെനാൽ താരമായി തുടരും. കഴിഞ്ഞ സീസണിൽ ഒരു വർഷത്തെ ലോണിൽ റയലിൽ നിന്ന് ആര്സെനലിലെത്തിയ സ്പാനിഷ് മിഡ്ഫീൽഡറായ സെബാലോസ് പുതിയ കോച്ച് ആർട്ടേറ്റക്ക് കീഴിൽ മികച്ച പ്രകടനമാണ് സീസണാവസാനത്തിൽ ലീഗിലും FA കപ്പിലും ഷാക്കക്കൊപ്പം കാഴ്ചവെച്ചത്. വളരെ വേഗം ആരാധകർക്കും പ്രിയങ്കരനായി മാറിയ താരത്തെ ലോൺ കാലാവധി പൂർത്തിയായ ശേഷം വീണ്ടും തിരികെ കൊണ്ട് വരണമെന്ന് ആവശ്യമുയർന്നിരുന്നു. ഒരു വർഷത്തെ ലോണിൽ പർച്ചേസ് ഓപ്ഷൻ ഇല്ലാത്ത കരാറാണ് റയലുമായി ഗണ്ണേഴ്സ് ധാരണയിൽ എത്തിയത്.