സ്റ്റോക്സ് മുന്നിൽ നിന്ന് നയിച്ചു; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
ആദ്യ ടെസ്റ്റിലെ തോൽവിക്ക് പകരം ചോദിയ്ക്കാൻ ഉറപ്പിച്ചാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട് 469 റൺസ് എന്ന കൂറ്റൻ സ്കോറിന് അവർ ഡിക്ലറേ ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർ ആയ ക്യാമ്പ്ബെല്ലിനെ ആണ് അവർക്ക് നഷ്ടമായത്. ഇപ്പോൾ ബ്രത്വൈറ്റും [6*] ജോസഫുമാണ്[12*] ക്രീസിൽ.
സ്റ്റോക്സിന്റെയും സിബ്ളിയുടെയും ശതകങ്ങളാണ് ഇംഗ്ലണ്ടിന് മികച്ച ടോട്ടൽ നൽകിയത്. രണ്ടാം ദിനം ആരംഭിച്ചത് ഇരുവരുടെയും ബാറ്റിങ്ങോടെ ആണ്. സിബിളി 120 റൺസ് എടുത്ത് പുറത്തായെങ്കിലും സ്റ്റോക്സ് തന്റെ ആക്രമം തുടർന്നു. 356 ബോളുകൾ നേരിട്ട അദ്ദേഹം 176 റൺസ് ടീമിന് സംഭാവന ചെയ്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് തുടക്കത്തിലേ പ്രധാനപ്പെട്ട ഒരു വിക്കറ്റ് നഷ്ടമായി. സാം കുറൻ ക്യാമ്പ്ബെല്ലിനെ [12] വിക്കറ്റിന്റെ മുമ്പിൽ കുടുക്കിയപ്പോൾ സ്കോർ വെറും 16.ആദ്യ ബൗൾ ചെയ്യാനുള്ള വിൻഡീസിന്റെ തീരുമാനം എത്രത്തോളം ശരിയായിരുന്നു എന്ന് ഈ ദിവസം പറയും.