ടിമോ വെർണർ ചെൽസിയിലേക്ക്
ലിവർപൂളിന് കൈ ഒപ്പ് മാത്രം ബാക്കി എന്നറിയപ്പെട്ട വെർണറുടെ ട്രാൻസ്ഫറിന് നിർണ്ണായക വഴിത്തിരിവ്. 60 മില്യൺ യൂറോയും 2025 വരെ കരാറുമായി ലൈപ്സിഷിൽ നിന്ന് തിമോ വെർണറുടെ ട്രാൻസ്‍ഫർ ഉടനെ എന്ന് ജർമനിയിലെ രണ്ടു സ്പോർട്സ് പ്രസിദ്ധീകരണങ്ങളും ലൈപ്സിഷ് റേഡിയോയും അറിയിക്കുന്നു. 10 മില്യൺ യുറോ ജർമൻ ഫോർവെർഡിനു വാർഷിക വേതനവും ലഭിക്കും എന്നാണു റിപ്പോർട്ട്.
ചെൽസി ഏതായാലും രണ്ടും കൽപ്പിച്ചാണ്. അയാക്സിൽ നിന്ന് ഹക്കിം സിയാച്ചിന്റെ സേവനം നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. വില്യൻ പോയാലും എബ്രഹാമിന് പരിക്ക് പറ്റിയാലും ചെൽസി ആക്രമണ നിര ഇനി പതറില്ലന്ന് ഉറപ്പ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് വെർണർ. അടുത്ത സീസണിൽ ലിവർപൂളിനും സിറ്റിക്കും നല്ല വെല്ലുവിളി ലംപാടിന്റെ ടീം ഉയർത്തും എന്ന് കരുതാം.