റൊണാള്‍ഡോയുമായി താരതമ്യം ചെയ്യാന്‍ പറ്റുന്നത് മെസ്സിയുമായി മാത്രം- ഓസ്കര് ഗാര്‍ഷ്യ
മുന്‍ ബ്രസീലിയന്‍ താരമായ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യാന്‍ ഇവിടെ ഒരേ ഒരു കളിക്കാരനെ ഉണ്ടായിട്ടുള്ളൂ എന്നും അത് ഇപ്പോഴത്തെ ബാഴ്സയുടെ ക്യാപ്റ്റനായ ലയണല്‍ മെസ്സിയാണെന്നും മുന്‍ ബാഴ്സ താരമായ ഓസ്കര് ഗാര്‍ഷ്യ.
മാര്‍സ നടത്തിയ അഭിമുഘത്തില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞത് ഇങ്ങനെ”അദ്ദേഹത്തിന്റെ ഒപ്പം കളിച്ചത് എന്റെ ഭാഗ്യമായി കാണുന്നു.ചില അസാമാന്യ ഗോളുകള്‍ റൊണാള്‍ഡോ നേടിയപ്പോള്‍ അതിന് സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.ഗോള്‍ നേടികഴിഞ്ഞു അവനെ അഭിനന്ദിക്കാന്‍ വേണ്ടി പോയാല്‍ പോലും അവനെ പ്ടിക്കാന് കഴിയില്ല.അത്രക്ക് വേഗതയുണ്ട് റൊണാള്‍ഡോയ്ക്ക്. ആദ്യ പരിശീലനത്തില്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ ഞങ്ങള്‍ക്ക് മനസിലായി.മെസ്സി വരുന്നത് വരെ ഇത്രയേറെ വേഗത്തില്‍ പന്ത് കൊണ്ട് പോകുന്ന ആളെ ഞാന്‍ കണ്ടിട്ടില്ല.ഇത് മെസ്സിയും റോണാള്‍ഡോയും മാത്രമേ ഇത് ചെയ്ത് ഞാന്‍ കണ്ടിട്ടുള്ളൂ.






































