21 ആം നൂറ്റാണ്ടിൽ പോർച്ചുഗൽ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർക്ക് ജന്മദിനാശംസകൾ
പോർച്ചുഗൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. പോർച്ചുഗീസ് ലീഗിലും, പ്രീമിയർ ലീഗിലും, ലാ ലീഗയിലും ഫ്രഞ്ച് ലീഗിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിരോധ താരം. പോർച്ചുഗലിനായി 89 മത്സരങ്ങൾ അഞ്ച് ഗോളുകൾ, പോർച്ചുഗലിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും റിക്കാർഡോ കാർവാലോയുടെ പേരിൽ തന്നെയാണ്.
2016 ൽ പോർച്ചുഗലിനൊപ്പം യൂറോ കപ്പ് കിരീടം നേടിയ താരം 2004 ൽ പോർട്ടോക് വേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. പോർട്ടോക് വേണ്ടി മൂന്ന് പോർച്ചുഗീസ് പ്രീമിയർ ലീഗ കിരീടവും, ഒരു ടാക്ക ടെ പോർച്ചുഗൽ കിരീടവും, ഒരു യുവേഫ കപ്പും സ്വന്തമാക്കി. ചെൽസീക് വേണ്ടി മൂന്ന് പ്രീമിയർ ലീഗ് കിരീടവും, രണ്ട് ഫുട്ബോൾ ലീഗ് കപ്പും, രണ്ട് കമ്മ്യൂണിറ്റി ഷിൽഡ് കിരീടവും നേടി. റയൽ മാഡ്രിഡിനായി ഒരു ലാ ലീഗ കിരീടവും ഒരു കോപ്പ ഡെൽ റെയ് കിരീടവും. 2003-04 സീസണിലെ യുവേഫയുടെ ഡിഫൻഡർ ഓഫ് ദി സീസൺ ആയും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004 യൂറോ കപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിലെ താരം സ്ഥാനം നേടിയിരുന്നു. 2008 ലെ ചെൽസിയുടെ പ്ലെയർ ഓഫ് ദി സീസണും റിക്കാർഡോ തന്നെയായിരുന്നു.
പോർച്ചുഗഗീസ് ഫുട്ബോളിന് ഒരിക്കലും മറക്കാനാവാത്ത ഇതിഹാസം. 2003 മുതൽ 2016 വരെ നീണ്ട ഇന്റർനാഷണൽ കരിയർ. നാഷണൽ ടീമിനായും, ക്ലബ്ബിന് വേണ്ടിയും ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കിയ താരം. കാലം എത്ര കഴിഞ്ഞാലും പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ കണക്ക് എടുക്കുമ്പോൾ അതിൽ ഈ പ്രതിരോധ താരവും ഉൾപെടും. ജന്മദിനാശംസകൾ റിക്കാർഡോ കാർവാലോ…. 🎂😘






































