ആലിസണ്‍ വെറും ഗോള്‍ കീപ്പര്‍ മാത്രമല്ല-ജാക്ക് റോബിന്‍സണ്‍
ലിവര്‍പ്പൂള്‍ ഗോള്‍ കീപ്പര്‍ ആലിസണ്‍ നല്ല രീതിയില്‍ പന്ത് കൈവശം വെച്ച് കളിക്കാന്‍ അറിയുന്ന താരമെന്ന് ലിവര്‍പ്പൂള്‍ ഗോള്‍ കീപ്പര്‍ കോച്ച് ജാക്ക് റോബിന്‍സണ്‍.ഇറ്റലിയന്‍ താരമായ പിര്‍ലോയെ പോലെ പ്രെഷര്‍ സമയത്തും പന്ത് കൈയില്‍ വച്ച് കളിക്കാനുള്ള മികവ് ആലിസണ് ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
2018 സമ്മര്‍ ട്രാന്‍സ്ഫറില്‍ 65 മില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായാണ് ബ്രസീൽ ഇന്റർനാഷണലിനെ ലിവര്‍പ്പൂള്‍ സ്വന്തമാക്കിയത്.കളിയില്‍ എതിരാളികള്‍ പിടി മുറുക്കിയാല്‍ അവന്‍ ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടി മുന്നോട്ട് കേറി വരും.ഇത്രക്ക് വലിയ പ്രഷറേറിയ സാഹചര്യത്തിലും അവന്‍ സൂപ്പര്‍ കൂളാണ്.ക്ലോപ്പിന്റെ ഫുട്ബോള്‍ ഫിലോസോഫിക്ക് പറ്റിയ ഗോള്‍ കീപ്പറാണ് ആലിസണ്‍ എന്നും ജാക്ക് റോബിന്‍സണ്‍ ലിവര്‍പൂളിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റ് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































