Editorial Foot Ball legends Top News

ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ വിജയൻ തന്നെയാണ്

April 25, 2020

author:

ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ വിജയൻ തന്നെയാണ്

വിജയൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൂലിപ്പണിക്കാരനായ അച്ഛൻ മണി എന്നത്തേയും പോലെ വൈകിട്ട് സൈക്കിളിൽ റേഷൻ കടയിൽ പോയി, പിന്നീട് വിജയൻ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു. ജീവിതത്തോടുള്ള വിജയൻ്റെ പോരാട്ടം അവിടെ തുടങ്ങുന്നു…. തൃശൂർ തേക്കിൻകാട് മൈതാനത്ത് സോഡയും മറ്റും വിറ്റാണ് വിജയൻ പഠിക്കാനുള്ള പണം കണ്ടെത്തിയത്.

ഫെഡറേഷൻ കപ്പ് ജയിച്ചപ്പോൾ മികച്ച പ്ലെയർക്കുള്ള ബ്ലാക്ക് & വൈറ്റ് ടിവി പക്ഷേ സൂക്ഷിക്കാൻ കോലോത്തുമ്പാടത്തെ ആ ഓല മേഞ്ഞ വീട്ടിൽ സ്ഥലമുണ്ടായിരുന്നില്ല. ഒടുവിൽ പോലീസിനെയും കേരളത്തെയും വിട്ട് കൽക്കട്ടക്ക് വണ്ടി കയറുമ്പോൾ മലയാളികൾ മുഴുവനും തള്ളിപ്പറഞ്ഞെങ്കിലും കൂടെ നിന്നത് മുഖ്യമന്ത്രി ശ്രീ. കരുണാകരനായിരുന്നു. കൊൽക്കത്തയിലെ മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ ലോകത്തെ തന്നെ ആവേശമായ കാലോ ഹരിൺ ഉദയം കൊണ്ടത് ഇങ്ങനെയാണ്.

250 ആഭ്യന്തര ഗോളുകൾ ! ഇന്നാട്ടിൽ അത് അത്ഭുതമാണ്. 338 മത്സരങ്ങളിൽ നിന്ന് ഐ എം വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ . സെവൻസ് ചേർത്തിട്ടല്ല. ഔദ്യോഗികം മാത്രം. ശരാശരി 0.739.
വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്. ബൂട്ടിയയും ഛേത്രിയും. ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ. ശരാശരി -0.384 ഛേത്രി ഇതുവരെ 124 ഗോളുകൾ. 252 മത്സരങ്ങൾ ശരാശരി – 0.49. ഛേത്രി എങ്ങനെ ഓടിയാലും വിജയന്റെ 250 ഗോളുകൾ എന്ന ദൂരത്തെത്തില്ല.

അന്താരാഷ്ട്ര ഗോളുകളോ?
ഐ എം – 40 ഗോൾ 79 മത്സരം
ബൂട്ടിയ – 40 ഗോൾ 104 മത്സരം
ഛേത്രി – 67 ഗോൾ 107 മത്സരം
വിജയൻ കളിച്ചിരുന്നത് ബൂട്ടിയക്കൊപ്പമാണെന്ന ഓർമകളും ഈ സ്റ്റാറ്റിൽ മറഞ്ഞ് കിടക്കുന്നുണ്ട്.
ഇതൊക്കെ കണക്ക്.

പലരും പറയുന്ന പോലെ, ഇന്ത്യക്ക് പുറത്ത് ഫുട്ബോൾ വേരോട്ടമുള്ള നാട്ടിൽ ജനിച്ചെങ്കിൽ എവിടെയോ ഉയരങ്ങളിൽ എത്തേണ്ട പ്രതിഭ…. ഈ പ്രായത്തിലും ഗ്രൗണ്ട് പറഞ്ഞു കൊടുത്താൽ അവിടെ വന്നു കളിക്കുന്ന കമ്മിറ്റ്മെന്റ്. വലിപ്പച്ചെറുപ്പമില്ലാതെ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം…. സല്യൂട്ട് …

Leave a comment