മുരളി വിജയ് – പ്രതിസന്ധികളെ വെല്ലുവിളിച്ച തമിഴ് മന്നൻ
“നിങ്ങള്ക്ക് പറക്കാൻ കഴിയില്ലേൽ ഓടുക ..ഓടാൻ കഴിവില്ലേൽ നടക്കുക ,ഇനി നടക്കാൻ കഴിവില്ലേൽ മുട്ടിൽ ഇഴയുക. എന്നാലും പരിശ്രമത്തിന്റെ വഴിയിലൂടെ നിങ്ങള്ക്ക് മുന്നോട്ടു കുതിക്കേണ്ടി തന്നെ വരും വിജയത്തിന്റെ അവസാന അതിർവരമ്പും ബേദിച്ചു വിജയ കാഹളം മുഴക്കാൻ …ഇത് ഞാൻ പറഞ്ഞതല്ല ,ഏതോ ഒരു മഹാൻ പറഞ്ഞ വാക്കുകൾ …!!
ഏതൊരു ക്രിക്കറ്റ് താരത്തിനെയും സംബന്ധിച്ച് സങ്കടത്തിന്റെ തീരാ കടൽ നീന്തി മറുകര കാണാതെ പാതി വഴിയിൽ മുങ്ങി താഴേണ്ടി വന്നാലും മുന്നോട്ടു തന്നെ എന്ന് തോന്നിപ്പിക്കുന്ന മനസ്സിന്റെ ധൃഢനിശ്ചയം എടുക്കേണ്ടി വരാറുണ്ട് ….കാറും ,കോളും നിറഞ്ഞ ഇടവപാതി പോലെ ….മോശം ഫോം ,സ്ഥിരത ഇല്ല്ലായ്മ സ്വന്തം ജീവിതത്തിൽ തന്നെ ചില പ്രതിസന്ധി ഘട്ടങ്ങൾ കൂടി പല തവണ കടന്നു പോയിട്ടുള്ള ഒരു കളിക്കാരൻ ….മുരളി വിജയ് …
ജനനം 1984 ഏപ്രിൽ ഒന്നിന് ചെന്നൈയിലെ ആൾവാർപേട് ..ക്രിക്കറ്റുമായി യാതൊരു വിധ ബന്ധവും ഇല്ലാത്ത ഒരു യാഥാസ്ഥിതിക അയ്യങ്കാർ കുടുംബത്തിൽ ജനിച്ചു വളർന്ന വിജയ്ക്ക് ക്രിക്കറ്റ് കമ്പം തലയ്ക്കു പിടിക്കുന്നത് പത്താം ക്ലാസിനു ശേഷം ,അതിനു മുന്നേ പേരിനു പോലും ക്രിക്കറ്റ് ബാറ്റ് കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത വിജയ്ക്ക് അന്നും ഇന്നും ക്രിക്കറ്റിനു പുറമെ കമ്പം സ്‌നൂക്കറിനോട് മാത്രം ……
ആഭ്യന്തര ക്രിക്കറ്റിന്റെ തുടക്ക നാളുകളിൽ തന്നെ ഇത്രയും സ്ട്രഗിൾ ചെയ്ത മറ്റൊരു ബാറ്സ്മാനും ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് തുടക്ക കാലത്തേ വിജയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് …ക്ലബ് തലത്തിൽ കളിചോണ്ടിരിക്കുന്ന സമയത്തു തന്നെ സി .കെ നായിഡു ട്രോഫ്യ്ക്കു വേണ്ടിയുള്ള അണ്ടർ 22 തമിഴ് നാട് ടീമിൽ ഉൾപ്പെട്ട വിജയ് ഓപ്പൺ ചെയ്ത ആറു മത്സരങ്ങളിൽ നിന്ന് നേടിയത് വെറും 250 റൺസ് മാത്രം …..പരാജയപെട്ടവന്ടെ സ്ഥാനം ടീമിന് പുറത്തു …പിന്നീട് പഴയ ക്ലബ്ബിലേക്ക് മടക്കം ….ക്ലബ് ക്രിക്കറ്റിൽ മിന്നും ഫോമിൽ പ്രതിഭ തെളിയിച്ചപ്പോൾ വീണ്ടും തമിഴ് നാട് ക്രിക്കറ്റ് ടീമിലേക്കു വിളി വരുന്നു …സി .കെ നായിഡു ട്രോഫി അടുത്ത വർഷത്തേക്കുള്ള തമിഴ് നാട് ടീമിലേക്കു ….പക്ഷെ ദയനീയ പരാജയം ആയിരുന്നു അവിടെയും ..ഒരു കളിക്കാരനെ സംബന്ധിച്ച് കളിച്ചു മാറ്റ് തെളിയിക്കേണ്ട രണ്ടു സുവര്ണാവസരങ്ങളും നഷ്ടപ്പെടുക എന്ന് വെച്ചാൽ മരണത്തിനു തുല്യം എന്ന് സാരം …..
പക്ഷെ മുരളി വിജയ് എന്ന കളികാരനിൽ തമിഴ് നാട് ക്രിക്കറ്റ് അസോസിയേഷൻ അർപ്പിച്ച വിശ്വാസം ചില്ലറ ഒന്നും ആയിരുന്നില്ല എന്ന് വേണം കരുതാൻ ,കാരണം രഞ്ജി ട്രോഫി സംഘടിപ്പിച്ച 2006 ലെ ഏകദിന മത്സരങ്ങൾക്കുള്ള തമിഴ്നാട് ടീമിൽ ഒടുവിൽ വിജയ്ക്ക് അവസരം നൽകുന്നു ….ആദ്യ മത്സരത്തിൽ കര്ണാടകക് എതിരെ പതിനാറു റൺസിന് പുറത്തു ,പിന്നീട് റെയിവേസിന് എതിരെ നേടിയ 36 റൺസും …ഇവിടെയും ഒളിഞ്ഞും തെളിഞ്ഞും മങ്ങിയ കുറച്ചു ഇന്നിങ്‌സുകൾ മാത്രം സമ്പാദ്യം …..
2006_2007 രഞ്ജി ട്രോഫി സീസൺ …വിജയ് എന്ന ആവറേജ് താരത്തിൽ നിന്ന് മുരളി വിജയ് എന്ന ഇന്ത്യൻ താരം ഉയർത്തു വന്നത് ….രഞ്ജിയിൽ കളിച്ച ആദ്യ സീസൺ അവസാനിക്കുമ്പോൾ റൺ വേട്ടക്കാരിൽ ഒന്നും ,രണ്ടും സ്ഥാനം അലന്കരിച്ചിരുന്ന റോബിൻ ഉത്തപ്പയ്ക്കും ,മനോജ് തിവാരിക്കും താഴെ മൂന്നാം സ്ഥാനം ….തൊട്ടു
അടുത്ത സീസണിലും വിജയ് തന്ടെ മിന്നും ഫോം തുടരുന്നു, സീസൺ അവസാനിക്കുമ്പോൾ 582 റൺസ് ..ഇതിൽ രണ്ടു സെഞ്ചുറിയും …ഉയർന്ന സ്കോർ 232 റൺസ് …..
ഏറെ താമസിയാതെ തന്നെ ഇന്ത്യ എ ടീമിൽ വിജയ് അംഗമാവുന്നു …
2008 സെപ്റ്റംബറിൽ ഇന്ത്യൻ പര്യടനത്തിന് എത്തിയ ന്യൂസിലാൻഡ് എ ടീമിനെതിരെ ഫസ്റ്റ് ടെസ്റ്റ് മാച്ചിൽ one ഡൌൺ ബാറ്റ്സ്മാൻ ആയി മുരളി വിജയ് ആദ്യ ഇന്നിങ്സിൽ നേടിയത് 45 റൺസ് ,സെക്കന്റ് ഇന്നിങ്സിൽ നേടിയത് 59 റൺസ് …തൊട്ടടുത്ത ടെസ്റ്റിൽ മുരളി വിജയ്ക്ക് ഓപ്പണർ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നു ..സെഞ്ചുറിക്ക് രണ്ടു റൺസ് അകലെ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്താവുന്നു …….ആ ഒരു ഇന്നിംഗ്സ് ആയിരുന്നിരിക്കണം മുരളി വിജയുടെ തലവര മാറ്റിയത് എന്ന് വേണേൽ പറയാം …ചലഞ്ചർ ട്രോഫി ഇന്ത്യ റെഡ് ടീമിന് വേണ്ടി പാഡണിഞ്ഞ വിജയ് ആ ടൂർണമെന്റിലെ ടോപ് സ്കോറെർ പട്ടം കരസ്ഥമാക്കി ഇൻഡ്യൻ സീനിയർ ടീമിലേക്കുള്ള ദൂരം കുറക്കുന്നു ……
2008 ബോർഡർ ഗാവസ്‌കർ ട്രോഫി
എന്തോ കാരണത്താൽ ഒരു മാച്ച് ബാൻ കിട്ടിയ ഗംഭീറിന് പകരം ടീമിൽ ഇടം നേടുന്നു …..സെവാഗിന്റെ കൂടെ ഓപ്പൺ ചെയ്ത വിജയ് ആദ്യ ഇന്നിങ്സിൽ 31 റൺസും ,രണ്ടാം ഇന്നിങ്സിൽ 44 റൺസും നേടി പുറത്താവുന്നു …..ആ ഒറ്റ മത്സരം കൊണ്ട് തന്നെ മുരളി വിജയ് എന്ന കളിക്കാരൻ സാക്ഷാൽ അലൻ ബോർഡറുടെ പോലും മനം കവർന്നു എന്ന് വേണേൽ പറയാം ..ബോർഡറുടെ വാക്കുകൾ ഇങ്ങനെ ,ഇ ചെറുപ്പക്കാരന്റെ ബാറ്റിങ് ശൈലി അത്ര മികച്ചത് ..ഡിഫെൻസിവ് ഷോട്ടുകൾക്കു കളിക്കുമ്പോൾ ഒരു തവണ പോലും ഏകഗ്രത നഷ്ടപ്പെടാത്ത തരത്തിലുള്ള ഫുട് വർക്കുകൾ ….ഭാവിയുടെ വാഗ്ദാനം ആയേക്കാവുന്ന പ്രതിഭ …..എന്ന് …സത്യം ആയിരുന്നു ….ഒരു പാട് പ്രതീക്ഷകൾ ഇന്ത്യൻ ക്രിക്കറ്റിനു നൽകി കൊണ്ട് തന്നെയായിരുന്നു വിജയുടെ തുടക്കം എന്നതിൽ ആർക്കും ഒരു സംശയവും കാണില്ല …..
പിന്നീട് അങ്ങോട്ട് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിങ് പദവി കുറെ കാലം വിജയുടെ കൈകളിൽ ഭദ്രം ആയിരുന്നു …..
മുരളി വിജയ് എന്ന ബാറ്റിംഗ് വിസ്ഫോടനം …2010 ഐ .പി .എൽ സീസൺ കണ്ട ഒരാളും മുരളി വിജയ് എന്ന കളിക്കാരനെ മറക്കാൻ ഇടയില്ല … ചാമ്പ്യൻ മാരായ ചെന്നൈക്ക്
വേണ്ടി റൺ വേട്ടയിൽ മുന്നിട്ടു നിന്ന താരം ….അതെ വര്ഷം സൗത്ത് ആഫ്രിക്കയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി 20_20 ടൂര്ണമെന്റിലെയും താരം …..ഐ .പി .എൽ ഇൽ രണ്ടു സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം …..
തുടർന്ന് 2016 സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ നായകൻ ആയി ,…സ്ഥിരമായ ഒരു ടീം ഇല്ലാത്തതിനാൽ ആവാം മുരളി വിജയ് എന്ന കളിക്കാരന് 2011 ശേഷം ഐ .പി .ലിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയാതിരുന്നത് ….അതോ ടെസ്റ്റ് മാച്ച് കളിക്കുന്നതിന്ടെ ആലസ്യം വിട്ടു മാറാത്തതായിരുന്നോ …..എങ്കിലും മുരളി വിജയ് എന്ന കളിക്കാരന്റെ സുന്ദര കേളി ശൈലി ആസ്വദിക്കാത്ത ഒരു കായിക പ്രേമികളും ഉണ്ടാവില്ല എന്ന് തോന്നുന്നു …..തുടർച്ചയായ പരിക്കും ,മോശം ഫോം ,ഇവയെല്ലാം വിജയ് എന്ന കളിക്കാരനെ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് പുറത്തു പോവാൻ പ്രേരിപ്പിച്ചെങ്കിലും ഇംഗ്ലീഷ് കൗന്റിയിലും ,കഴിഞ്ഞ തമിഴ് നാട് പ്രീമിയർ ലീഗിലെയും പെർഫോമൻസ് കാണുമ്പോൾ മുരളി വിജയ് എന്ന കളിക്കാരന് ഒരു അങ്കത്തിനു കൂടെ ഉള്ള ബാല്യം ഉണ്ടെന്നു തോന്നിപോകുന്നു .ഐ ..പി .എലിലെ .തന്നെ മികച്ച ഒരു പത്തു സെഞ്ചുറി എടുത്തു നോക്കിയാൽ അതിൽ രണ്ടു സെഞ്ചുറിയും വിജയ്‌യുടെ ആണെന്നു ഞാൻ പറയും …ഒരിക്കലും അസ്തമിക്കാത്ത ഒരു “മുരളി വിജയ ഗാഥ “തന്നെ സ്വന്തം പേരിനൊപ്പം തുന്നി ചേർക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ …..!!!
എഴുതിയത്
സനേഷ് ഗോവിന്ദ്